updated on:2017-01-11 01:03 PM
വായനശാല വാര്‍ഷികം കൊണ്ടാടി

www.utharadesam.com 2017-01-11 01:03 PM,
പെരുമ്പള: എ.കെ.ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 20-ാം വാര്‍ഷികാഘോഷം സമാപിച്ചു. കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡണ്ട് സി.എം. വിനയചന്ദ്രന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. ബുള്ളറ്റിന്‍ ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍ എസ്.വി നടരാജന് നല്‍കി പ്രകാശനം ചെയ്തു. ഭരതനാട്യപ്രതിഭകളായ നാട്യമയൂരി വി. അഞ്ജലി, പി. ശ്രീരാജ് എന്നിവരെ ആദരിച്ചുകൊണ്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള ആദരഭാഷണം നടത്തി. ഉദിനൂര്‍ ഇ.എം.എസ് പഠനകേന്ദ്രം വനിതാവേദിയുടെ 'ചരിത്രഗാഥ' സംഗീതശില്‍പവും യൂത്ത് ക്ലബ്ബ് പെരുമ്പളയുടെ മൈംഷോയും എ.കെ.ജി വായനശാല ബാലവേദിയുടെ നാടകവും അരങ്ങേറി. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി. നാരായണന്‍, മുന്‍ മെമ്പര്‍ എ. നാരായണന്‍ നായര്‍ എന്നിവര്‍ നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.വി. ബാലന്‍ സ്വാഗതവും കണ്‍വീനര്‍, എസ്‌വി അശോക് കുമാര്‍ നന്ദിയും പറഞ്ഞു.Recent News
  ബാംഗ്ലൂര്‍ സോക്കര്‍ ലീഗ് സീസണ്‍-3; ലോഗോ പ്രകാശനം ചെയ്തു

  ദേശസ്‌നേഹം ആരുടെയും ഔദാര്യമല്ല -വെല്‍ഫെയര്‍പാര്‍ട്ടി

  സാന്ത്വനം വാര്‍ഷികം മെയ് 13ന്

  വിസ്ഡം പഠന സംഗമം നടത്തി

  സിദ്ദിഖ് ചക്കരക്ക് സ്വീകരണം നല്‍കി

  ഭൗമദിനാചരണം സംഘടിപ്പിച്ചു

  റേഷന്‍ വ്യാപാരികള്‍ മെയ് ഒന്ന് മുതല്‍ കടകള്‍ അടച്ച് സമരം ചെയ്യും

  റിയാസ് മൗലവി വധക്കേസ്: പ്രത്യേക കോടതി സ്ഥാപിക്കണം -യൂത്ത് ലീഗ്

  തീവ്രആത്മീയ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് രാജ്യം വിടുന്നത് അപകടം -ഐ.എസ്.എം

  സൗജന്യ സുന്നത്ത് ക്യാമ്പ് നടത്തി

  'മല്ലം-പൈക്ക റോഡിലെ മാലിന്യനിക്ഷേപം തടയണം'

  എസ്.വൈ.എസ് ജനജാഗരണ യാത്ര സമാപിച്ചു

  അക്ഷരസാഗരം-തീരദേശ സാക്ഷരതാ പരിപാടി

  ഒരുമ സാംസ്‌കാരിക സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

  കാസ്‌ക് ഫുട്‌ബോള്‍ ഗ്യാലറി; കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News