updated on:2017-01-11 01:15 PM
കോട്ടുമല ബാപ്പുമുസ്ല്യാരുടെ വിയോഗം തീരാനഷ്ടം-സമസ്ത

www.utharadesam.com 2017-01-11 01:15 PM,
കാസര്‍കോട്: കോട്ടുമല ടി.എം ബാപ്പു മുസ്ല്യാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ അനുസ്മരിച്ചു. മികച്ച സംഘാടകനും പരിഷ്‌കര്‍ത്താവുമായിരുന്ന ബാപ്പു മുസ്ല്യാര്‍ വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. അദ്ദേത്തിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണെന്ന് ഇരു നേതാക്കളും അനുസ്മരിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ അനുശോചിച്ചു.


എല്ലാ മേഖലയിലും കഴിവ് തെളിയിച്ച
പണ്ഡിതന്‍-എസ്.വൈ.എസ്

കാസര്‍കോട്: കോട്ടുമല ബാപ്പു മുസ്ല്യാര്‍ സമൂഹത്തിന് അറിവ് പകര്‍ന്ന പണ്ഡിതനാണെന്നും സമസ്തയിലും മറ്റു മേഖലയിലും കഴിവ് തെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.വൈ. എസ് മണ്ഡലം പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍പറഞ്ഞു.


നഷ്ട്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ-
എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ടപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് അനുശോചിച്ചു. എസ്.കെ.എസ്.എസ്.എഫിന്റെ പരിപാടികളിലും യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും പല വിഷയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നികത്താനാവത്ത വിടവ്-ഹാദിയ
കാസര്‍കോട്: കോട്ടുമല ബാപ്പുമുസ്ല്യാരുടെ വിയോഗം നികത്താനാവാത്തതാണന്ന് ഹാദിയ ജില്ലാ പ്രസിഡണ്ട് സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ജനറല്‍ സെക്രട്ടറി നൗഫല്‍ ഹുദവി, ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ട്രഷറര്‍ ലത്തീഫ് മൗലവി ചെര്‍ക്കള, മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അനുശോചിച്ചു.
സൈബര്‍വിംഗ് ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, കണ്‍വീനര്‍ ഇര്‍ഷാദ് ഇര്‍ഷാദി, എം.ഐ.സി ഇമാദ് ഭാരവാഹികളായ അഡ്വ. ഹനീഫ് ഹുദവി, സിറാജ് ഇര്‍ഷാദി, ജാബിര്‍ ഇര്‍ഷാദി, അസ്മത്തുല്ല ഇര്‍ഷാദി അനുസ്മരിച്ചു.



Recent News
  മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

  അംഗന്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ.എം.സി.സി.

  സി.പി.ഐ. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

  ലാസ്റ്റ് ഗ്രേഡ് യൂണിയന്‍: രഞ്ജിത്ത് പ്രസി., സഹീദ് സെക്ര.

  ചികിത്സാ സഹായ ഫണ്ട് നല്‍കി

  യുവാക്കള്‍ ജാഗ്രത പാലിക്കണം -ബഷീര്‍ സഖാഫി കൊല്ല്യ

  'തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു '

  ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടും -എം.പി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  രവി മഞ്ചക്കല്‍ അനുസ്മരണം നടത്തി

  ജേഴ്‌സി പ്രകാശനം ചെയ്തു

  ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

  ബോധവല്‍ക്കരണ പരിശീലന പരിപാടി

  പോസ്റ്റല്‍ സേവിംഗ്‌സ് ബാങ്ക് മേള സംഘടിപ്പിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News