updated on:2017-01-11 01:28 PM
'സുപ്രീംകോടതി വിധി നിര്‍ണ്ണായകം'

www.utharadesam.com 2017-01-11 01:28 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ 5 ലക്ഷം രൂപ നല്‍കിയിരിക്കണമെന്നും ജീവിതാവസാനം വരെ ആവശ്യമായ ചികിത്സയും നല്‍കണമെന്ന സുപ്രീംകോടതിയുടെ വിധി ദുരിത ബാധിതര്‍ക്ക് ഏറെ ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി വിലയിരുത്തി. 2010 ഡിസംബര്‍ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 8 ആഴ്ച കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സാമ്പത്തിക സഹായം പല കാരണങ്ങള്‍ കാണിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും എല്ലാം തീര്‍ന്നില്ലേ എന്ന് ചോദിച്ചവര്‍ക്കും ഇത് താക്കീതായി മാറിയിരിക്കുകയാണ് കോടതി വിധിയെന്ന് യോഗം വിലയിരുത്തി. എന്‍ഡോസള്‍ഫാന്‍ കമ്പനികളും പി.സി.കെയും കൃഷി വകുപ്പും ഭരണകൂടവും നടത്തിയ ഭീകരത ഒന്നുകൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് ദുരന്ത ജീവിതങ്ങള്‍ക്ക് വെളിച്ചമേകാന്‍ ഇടവരുത്തും. യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കോടതി വിധിയെ കാണേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, പി. മുരളീധരന്‍, അപ്പ, ടി.വി രാജേന്ദ്രന്‍, ടി. ശോഭന, സി.വി നളിനി, കെ.ടി അഖിലകുമാരി, ജമീല അമ്പലത്തറ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Related News
Recent News
  ബാംഗ്ലൂര്‍ സോക്കര്‍ ലീഗ് സീസണ്‍-3; ലോഗോ പ്രകാശനം ചെയ്തു

  ദേശസ്‌നേഹം ആരുടെയും ഔദാര്യമല്ല -വെല്‍ഫെയര്‍പാര്‍ട്ടി

  സാന്ത്വനം വാര്‍ഷികം മെയ് 13ന്

  വിസ്ഡം പഠന സംഗമം നടത്തി

  സിദ്ദിഖ് ചക്കരക്ക് സ്വീകരണം നല്‍കി

  ഭൗമദിനാചരണം സംഘടിപ്പിച്ചു

  റേഷന്‍ വ്യാപാരികള്‍ മെയ് ഒന്ന് മുതല്‍ കടകള്‍ അടച്ച് സമരം ചെയ്യും

  റിയാസ് മൗലവി വധക്കേസ്: പ്രത്യേക കോടതി സ്ഥാപിക്കണം -യൂത്ത് ലീഗ്

  തീവ്രആത്മീയ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് രാജ്യം വിടുന്നത് അപകടം -ഐ.എസ്.എം

  സൗജന്യ സുന്നത്ത് ക്യാമ്പ് നടത്തി

  'മല്ലം-പൈക്ക റോഡിലെ മാലിന്യനിക്ഷേപം തടയണം'

  എസ്.വൈ.എസ് ജനജാഗരണ യാത്ര സമാപിച്ചു

  അക്ഷരസാഗരം-തീരദേശ സാക്ഷരതാ പരിപാടി

  ഒരുമ സാംസ്‌കാരിക സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

  കാസ്‌ക് ഫുട്‌ബോള്‍ ഗ്യാലറി; കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News