updated on:2017-01-11 01:29 PM
'ദുരിതബാധിതര്‍ക്ക് നീതി ലഭിക്കണം'

www.utharadesam.com 2017-01-11 01:29 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതരായവര്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവുമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജീവിതകാലം വരെ സൗജന്യ ചികിത്സയും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കണമെന്ന സുപ്രീം കോടതിയുടെ വിധി ദുരിതബാധിതര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ ചുരുങ്ങിയ കാലത്തേക്ക് പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം സോളിഡാരിറ്റി 2010ല്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ സിറ്റിംഗ് നടത്തിയത്. ഇതിനെ തുടര്‍ന്നായിരുന്നു ദുരിതബാധിര്‍ക്ക് ആശ്വാസധനം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഈ ആശ്വാസ ധനം വിതരണം ചെയ്യുന്നതില്‍ ജാഗ്രതപുലര്‍ത്തിയിരുന്നില്ല. കോടതി വിധിയുടെ പശ്ചാതലത്തില്‍ ദുരിതബാധിതര്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം റിയാസ്, സംസ്ഥാന പ്രതിനിധി സാഭാ അംഗം ഷഫീക്ക് നസറുല്ല പ്രസംഗിച്ചു.




Related News
Recent News
  ഉപ്പളയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നുവെന്ന് പരാതി

  'വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം'

  റിയാസ് മൗലവിയുടെ വീട് കുമ്പോല്‍ അലി തങ്ങള്‍ സന്ദര്‍ശിച്ചു

  മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കരുത്-എന്‍.വൈ.എല്‍

  'മലയാള അധ്യാപികയെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധം'

  പൊവ്വല്‍ കോട്ട സംരക്ഷണത്തിനായി ജെ.സി.ഐ കാസര്‍കോടും എന്‍.എസ്.എസ് വളന്റിയര്‍മാരും കൈകോര്‍ത്തു

  വ്യായാമത്തിന് പ്രാധാന്യം നല്‍കി തളങ്കരയിലെ മോണിംഗ് ഫ്രണ്ട്‌സ്

  ദേശീയ കബഡി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  അഖില കേരള ഉബൈദ് സ്മാരക ഭാഷാ മത്സരം 30ന്

  ഡിജിറ്റല്‍ ബാങ്കിങ്ങ് ക്ലാസ്സും പാന്‍ കാര്‍ഡ് ക്യാമ്പും നടത്തി

  സി.എം അബ്ദുല്ല മൗലവിയുടെ മരണം; സമരത്തിന്റെ പ്രഥമ ഘട്ടം 30ന്

  ജഗദീഷിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കണം

  'ഭെല്‍ ഇ.എം.എല്‍: സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത വെടിയണം'

  ഉറവ്-2017 സ്‌നേഹക്കൂട്ടായ്മ 31ന്‌

  ആയംകടവ് പാലം നിര്‍മ്മാണം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കും -ചീഫ് എഞ്ചിനീയര്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News