updated on:2017-01-11 02:35 PM
ജില്ലാ ക്രിക്കറ്റ് സി ഡിവിഷന്‍: വാസ് പടിഞ്ഞാറിനും ഇ.വൈ.സി.സിക്കും ജയം

www.utharadesam.com 2017-01-11 02:35 PM,
കാസര്‍കോട്: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാക്രിക്കറ്റ് ലീഗ് സി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിഷാഫിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ വാസ് പടിഞ്ഞാര്‍ ഫ്രണ്ട്‌സ് തൈവളപ്പിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റുചെയ്ത ഫ്രണ്ട്‌സ് തൈവളപ്പ് 23 ഓവറില്‍ 8 വിക്കറ്റു നഷ്ടത്തില്‍ 135 റണ്‍സ് നേടാനേ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാസ് 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫ്രണ്ട്‌സിനു വേണ്ടി നവാസ് 32 റണ്‍സ് നേടിയപ്പോള്‍ വാസിനുവേണ്ടി വേണ്ടി അഫ്‌സല്‍ 2 വിക്കറ്റു നേടി. വാസിന്റെ നിഷാഫ് പുറത്താകാതെ 72 റണ്‍സും അര്‍ഷാദ് 34 റണ്‍സും ബാദുഷ 23 റണ്‍സും നേടി.
മറ്റൊരു മത്സരത്തില്‍ ഇ.വൈ.സി.സി എരിയാല്‍ തെരുവത്ത് സ്‌പോര്‍ട്ടിങ്ങിനെ 32 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത ഇ.വൈ.സി.സി 21 ഓവറില്‍ 6 വിക്കറ്റു നഷ്ടത്തില്‍ 156 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ തെരുവത്ത് സ്‌പോര്‍ട്ടിങ്ങ് 21 ഓവറില്‍ 5 വിക്കറ്റു നഷ്ടത്തില്‍ 118 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇ.വൈ.സി.സിക്ക് വേണ്ടി ഫറാസ് 45 റണ്‍സും നജീബുദ്ദീന്‍ 37 റണ്‍സും മുസ്തഫ പുറത്താകാതെ 34റണ്‍സും നേടി. തെരുവത്തിന്റെ ഷിയാസും സഹീറും 2 വിക്കറ്റുവീതം നേടി ബൗളിങ്ങില്‍ മികവുകാട്ടി. തെരുവത്തിന്റെ ഷിയാസ് പുറത്താകാതെ 61 റണ്‍സ്‌നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഇ.വൈ.സി.സിയുടെ മുബീന്‍ 2 വിക്കറ്റുനേടി.Recent News
  മധൂര്‍ക്ഷേത്ര മഹാരുദ്രയാഗ, ലക്ഷാര്‍ച്ചനക്ക് തുടക്കമായി; ഭക്തജനത്തിരക്കേറി

  ഗുരു സേവാ സംഘം വാര്‍ഷികം ആഘോഷിച്ചു

  ഹിന്ദി ഫെസ്റ്റ് ആഘോഷിച്ചു

  'ഹയര്‍സെക്കണ്ടറി അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണം'

  അവധികള്‍ ബാക്കി തന്നെ; സി.എ.മൊയ്തു സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

  'ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കണം'

  പനത്തടി മാവുങ്കാല്‍ കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

  ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോണസും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം-എ. അബ്ദുല്‍റഹ്മാന്‍

  നവകേരളത്തിനായി സാക്ഷരതാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം -മന്ത്രി

  ജനറല്‍ ആസ്പത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി; അത്യാവശ്യ മരുന്നുകളില്ല

  മണാലിയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹംഇന്നെത്തിക്കും

  ബന്തടുക്ക വില്ലേജില്‍ മാസങ്ങളായി ഓഫീസര്‍ ഇല്ല; യുവമോര്‍ച്ച സമരത്തിലേക്ക്

  കുണ്ടംകുഴി സഹൃദയ വായനശാല ഒ.എന്‍.വി. അനുസ്മരണം നടത്തി

  പശുവിനെ പോലും ഡി.വൈ.എഫ്.ഐ. ഭയക്കുന്നു -പി.ആര്‍ സുനില്‍

  മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തണം-ഇ.പി.ആര്‍. വേശാല
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News