updated on:2017-01-11 01:39 PM
വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ 11.66 ലക്ഷം രൂപയുടെ ചികിത്സാ സഹായം

www.utharadesam.com 2017-01-11 01:39 PM,
കുമ്പഡാജെ: രണ്ട് വൃക്കകളും നഷ്ടപ്പെട്ട് വളരെ അവശത അനുഭവിച്ചിരുന്ന മാര്‍പ്പണടുക്കയിലെ മിസ്ബ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ടി എം.വൈ.എല്‍ കാരുണ്യ നിധി വാട്ടസ്ആപ്പ് ഗ്രൂപ്പ് സമാഹരിച്ച 11,66,649 രൂപ അദ്ദേഹത്തിന്റെ വീട്ടിലെത്തി മക്കള്‍ക്ക് എന്‍.എ.നെല്ലികുന്ന് എം.എല്‍.എ കൈമാറി. വളരെ അവശത അനുഭവിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കാതെ വേറെ പരിഹാരമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സഹപ്രവര്‍ത്തകര്‍ മുന്നോട്ടിറങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അലി തുപ്പക്കല്‍, പഞ്ചായത്തംഗം ബി.ടി.അബ്ദുള്ള കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഫാറൂഖ് കുമ്പഡാജെ എന്നിവരുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും ബദിയടുക്ക സിണ്ടിക്കേറ്റ് ബാങ്കില്‍ എം.വൈ.എല്‍ മിസ്ബ മുഹമ്മദ് കാരുണ്യ നിധി കുമ്പഡാജെ എന്ന പേരില്‍ ജോയിന്റ് അക്കൗണ്ട് തുറക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് വിവിധ സംഘടനകളായ നുസ്രത്തൂല്‍ ഇസ്ലാം സംഘം, ബദിയടുക്ക കാരുണ്യ നിധി ഖത്തര്‍, ചെറുണി ബ്രദര്‍സ്, ഗ്രീന്‍ ആര്‍മി മാര്‍പ്പനടുക്ക, സ്‌കൂള്‍ മെറ്റ്‌സ് എടനീര്‍, കെ.ബി.എസ് ഗ്രൂപ്പ് ബണ്‍പ്പത്തടുക്ക, കറാമ ട്രസ്റ്റ്, ഉമ്മുല്‍ ഖുഐന്‍ അല്‍ബഐന്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് പുറമെ വിവിധ വ്യക്തികളായ കുമ്പഡാജെ പഞ്ചായത്തംഗം എസ്.മുഹമ്മദ്, വൈ.ഹനീഫ കുമ്പഡാജെ, ഫൈസല്‍ ചെറുണി, അശ്രഫ് ചെറുണി, ലത്തീഫ് ചെറുണി, ശാഫി മാര്‍പ്പനടുക്ക, ഹമീദലി മാവിനക്കട്ട, ഹസന്‍ കുദുവ, അബൂബക്കര്‍ ഐഡിയല്‍, അബ്ദുല്ല ചാലക്കര, ഹമീദ് കെടഞ്ചി, യൂസഫ് മാര്‍പ്പനടുക്ക, അലി ചക്കുടല്‍, അശ്രഫ് മാര്‍പ്പനടുക്ക, മജീദ് ചക്കൂടല്‍, ബഷീര്‍, ശെരീഫ് മാര്‍പ്പണടുക്ക, കെ.യു.ഫാമിലി, ജാബിര്‍ മാര്‍പ്പനടുക്ക, മുഹമ്മദ് ഒറുമ്പോടി, എം.ഇ.റഹ്മാന്‍ തുടങ്ങി പലരുടെയും യത്‌നത്തിലൂടെയാണ് ഇത്രയും തുക സമാഹരിച്ചത്.Recent News
  കുടുംബശ്രീ ജില്ലാ മിഷന്‍ ഇതള്‍-17ന് തുടക്കം

  ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തുന്നു- മന്ത്രി ഇ. ചന്ദ്രശേഖരന്‍

  പുതുക്കിപ്പണിത ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  നൗഫല്‍-നസ്‌റീന

  പാലിയേറ്റീവ് കെയര്‍ ദിനമാചരിച്ചു

  കളത്തൂരില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്

  കാസര്‍കോടിന്റെ നഷ്ടപ്പെട്ട സംഗീത പാരമ്പര്യം വീണ്ടെടുക്കണം-പ്രൊഫ. എം. എ റഹ്മാന്‍

  പൊലീസിന്റെ വിവേചന സമീപനം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് യൂത്ത് ലീഗ്

  ദേവകി വധം: സത്യഗ്രഹം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും

  മഹിളാമന്ദിരത്തില്‍ ഭക്ഷണമൊരുക്കി നാസ്‌ക് പ്രവര്‍ത്തകര്‍

  'നിയമപാലകര്‍ ഇരകളോടൊപ്പം നില്‍ക്കണം'

  നെല്ലിക്കുന്നില്‍ നബിദിനാഘോഷവും പ്രഭാഷണവും സംഘടിപ്പിച്ചു

  ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ഉപ്പള ജേതാക്കള്‍

  വിദ്യാനഗര്‍-മുണ്ട്യത്തടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം -ജനകീയ ആക്ഷന്‍ കമ്മിറ്റി

  ആസ്‌ക് ഫാമിലി മീറ്റ് സംഘടിപ്പിച്ചു