like this site? Tell a friend |
updated on:2017-01-11 07:44 PM
നോട്ട് നിരോധന ദുരിതം: യൂത്ത് ലീഗ് ക്യൂ വലയം തീര്‍ത്തു
![]() www.utharadesam.com 2017-01-11 07:44 PM, കാസര്‍കോട്: നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതിന് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി തായലങ്ങാടി ടവര്‍ ക്ലോക്ക് പരിസരത്ത് ക്യൂ വലയം തീര്‍ത്തു. പ്രതിഷേധവലയത്തില് അണിചേര്‍ന്ന മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും പ്രവര്ത്തകന്മാരും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യം അനുഭവിക്കുന്ന ഇരുപത് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഉന്നയിച്ചു. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ സ്വന്തം പണം പിന്‍വലിക്കാനായി എ.ടിഎമ്മിനും, ബാങ്കുകള്‍ക്കും മുമ്പില്‍ ഇപ്പോഴും ക്യൂവിലാണ്. 50 ദിവസങ്ങള്‍ കൊണ്ട് പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായ സാഹചര്യത്തിലാണ് യൂത്ത് ലീഗ് വേറിട്ട സമരത്തിന് മുമ്പോട്ട് വന്നതെന്നും ക്യൂ വലയം ഉദ്ഘാടനം ചെയ്ത മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡണ്ട് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ.വി എം മുനീര്‍, ജനറല്‍ സെക്രടറി മൊയ്തീന് കൊല്ലമ്പാടി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സെക്രടറിമാരായ ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ഭാരവാഹികളായ ബി.എം.സി ബഷീര്‍, അബ്ദു റഹ്മാന് തൊട്ടാന്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ ജലീല്‍ അണകൂര്, ശരീഫ് ജാല്‍സൂര്‍, പി.വി മൊയ്തീന് തളങ്കര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |