updated on:2017-01-11 01:44 PM
നോട്ട് നിരോധന ദുരിതം: യൂത്ത് ലീഗ് ക്യൂ വലയം തീര്‍ത്തു

www.utharadesam.com 2017-01-11 01:44 PM,
കാസര്‍കോട്: നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതിന് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി തായലങ്ങാടി ടവര്‍ ക്ലോക്ക് പരിസരത്ത് ക്യൂ വലയം തീര്‍ത്തു. പ്രതിഷേധവലയത്തില്‍ അണിചേര്‍ന്ന മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകന്‍മാരും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യം അനുഭവിക്കുന്ന ഇരുപത് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഉന്നയിച്ചു.
നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ സ്വന്തം പണം പിന്‍വലിക്കാനായി എ.ടിഎമ്മിനും, ബാങ്കുകള്‍ക്കും മുമ്പില്‍ ഇപ്പോഴും ക്യൂവിലാണ്. 50 ദിവസങ്ങള്‍ കൊണ്ട് പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായ സാഹചര്യത്തിലാണ് യൂത്ത് ലീഗ് വേറിട്ട സമരത്തിന് മുമ്പോട്ട് വന്നതെന്നും ക്യൂ വലയം ഉദ്ഘാടനം ചെയ്ത മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ പറഞ്ഞു.
മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡണ്ട് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ.വി എം മുനീര്‍, ജനറല്‍ സെക്രടറി മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സെക്രടറിമാരായ ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ഭാരവാഹികളായ ബി.എം.സി ബഷീര്‍, അബ്ദു റഹ്മാന്‍ തൊട്ടാന്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ ജലീല്‍ അണകൂര്‍, ശരീഫ് ജാല്‍സൂര്‍, പി.വി മൊയ്തീന്‍ തളങ്കര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം; ബ്ലോക്ക് കോണ്‍ഗ്രസ് ധര്‍ണ്ണ 30ന്

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ നാഡീസ്പന്ദനം അറിഞ്ഞ് -എ. അബ്ദുറഹ്മാന്‍

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബി.ജെ.പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം -യൂത്ത് ലീഗ്

  'വ്രതശുദ്ധിയിലൂടെ ആര്‍ജ്ജിച്ച നന്മകള്‍ ജീവിത വഴിയില്‍ വെളിച്ചമേകും'

  കോച്ച് ഫാക്ടറി കടത്തിക്കൊണ്ട് പോകാനുള്ള നീക്കം പുനഃപരിശോധിക്കണം -പി. കരുണാകരന്‍ എം.പി

  റാങ്ക് ജേതാവിന് സ്വീകരണവും പെരുന്നാള്‍ സൗഹൃദ സംഗമവും നടത്തി

  ഡോ.വിപിന്‍ ചന്ദ്രന്‍ പ്രസി., ജയന്‍ നീലേശ്വരം സെക്ര.

  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പുസ്തക വിതരണവുമായി തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘം

  കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു

  'കാസര്‍കോടിനെ കലാപ ഭൂമിയാക്കിമാറ്റാനുളള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം'

  ശ്രീരാജിന് കേരള നടനം പുരസ്‌കാരം

  'സര്‍ക്കാര്‍ മദ്യനയം പിന്‍വലിക്കണം'

  പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

  പ്രതിഷേധ ധര്‍ണ നടത്തി

  ഗ്രീന്‍ ഹൗസ് ബൈത്തുറഹ്മ താക്കോല്‍ദാനം ജുലായ് രണ്ടിന്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News