updated on:2017-08-13 01:11 PM
സ്വാതന്ത്ര്യദിനത്തില്‍ ജെ.സി.ഐ. മതസൗഹാര്‍ദ്ദ സദസ് സംഘടിപ്പിക്കും

www.utharadesam.com 2017-08-13 01:11 PM,
കാസര്‍കോട്: കാസര്‍കോടിന്റെ ശാശ്വത സമാധാനവും ശാന്തിയും ലക്ഷ്യം വെച്ച് സ്വാതന്ത്ര്യദിനത്തില്‍ ജെ.സി.ഐ. കാസര്‍കോട് 'സമാധാനം സാധ്യമാണ്' എന്ന പരിപാടിയുമായി മതസൗഹാര്‍ദ്ദ സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മത പുരോഹിതന്‍മാര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറത്തും. എല്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമാധാനം സാധ്യമാണ് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജില്ലാതല പ്രസംഗ, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും പുരസ്‌ക്കാരവും നല്‍കും. വൈകീട്ട് വിവിധ യുവരാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് യുവ സദസ് നടത്തും. സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് കെ.ബി. അബ്ദുല്‍ മജീദ്, സെക്രട്ടറി സി.കെ. അജിത്ത് കുമാര്‍, ടി.എം. അബ്ദുല്‍ മഹ്‌റൂഫ്, റംസാദ് അബ്ദുല്ല, ഉമറുല്‍ ഫാറൂഖ്, സഫ്‌വാന്‍ ചെടേക്കാല്‍, റാഫി ഐഡിയല്‍ സംബന്ധിച്ചു.Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്