updated on:2017-08-13 06:12 PM
കാഞ്ഞങ്ങാടിനെ ഭിക്ഷാടന രഹിത നഗരമാക്കാന്‍ പദ്ധതി

www.utharadesam.com 2017-08-13 06:12 PM,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ ഭിക്ഷാടന രഹിത നഗരമാക്കാന്‍ അന്നം പദ്ധതി വരുന്നു. ഹൊസ്ദുര്‍ഗ്ഗ് ജനമൈത്രി പൊലീസ് കാഞ്ഞങ്ങാട് റോട്ടറിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന അവശരും അഗതികളുമായ ആളുകളെ സഹായിക്കുകയെന്ന ലക്ഷ്യവും ഉണ്ട്. അത്തരത്തിലുള്ള ആളുകളെ കണ്ടെത്തി അന്നം എന്ന പേരില്‍ അവരുടെ പട്ടിണി മാറ്റുുകയെന്നതും ലക്ഷ്യം വെക്കുന്നുണ്ട്.
കാഞ്ഞങ്ങാടിനെ ഭിക്ഷാടനമുക്തമാക്കുവാനും ഭിക്ഷാടനത്തിന് വരുന്നവര്‍ക്ക് സൗജന്യ കൂപ്പണ്‍ നല്‍കി ഭിക്ഷാടനത്തിന്റെ മറവില്‍ നടക്കുന്ന പിടിച്ചുപറിയും മാഫിയ പ്രവര്‍ത്തനങ്ങളും ഉന്മൂലനം ചെയ്യുവാനും വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നഗരത്തിലെ പൊലീസ് എയ്ഡ്‌പോസ്റ്റുകള്‍, പൊലീസ് സ്റ്റേഷന്‍, റെയില്‍വെ സ്‌റ്റേഷന്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആസ്പത്രികള്‍, വിവിധ ക്ലബ്ബുകള്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് കൂപ്പണ്‍ ലഭ്യമാക്കുകയും നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ നിന്ന് സൗജന്യ ഭക്ഷണം ലഭിക്കും. ഇരുപതോളം ഹോട്ടലുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30 ന് നഗരസഭ ടൗണ്‍ ഹാളില്‍ ജില്ല പൊലീസ് ചീഫ് കെ.ജി സൈമണ്‍ നിര്‍വ്വഹിക്കും.Recent News
  നവീകരിച്ച കുറ്റിക്കോല്‍ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

  ഹിദായത്ത് നഗര്‍ ഗവ. യു.പി. സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

  കണ്ണിയത്ത് അക്കാദമിയില്‍ വിഭവ സമാഹരണ കാമ്പയിന് തുടക്കമായി

  ലീലാവതി ടീച്ചറെ ആദരിച്ചു

  സ്റ്റീഫന്‍ ഹോക്കിന്‍സിന് ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ബാഷ്പാഞ്ജലി

  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ

  ജില്ലയില്‍ പൊലീസിന് ഇരട്ട നീതിയെന്ന് മുസ്ലിംലീഗ്

  കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി സീച്ച അബ്ദുല്ലാ'സ് കുടുംബസംഗമം