updated on:2017-08-13 01:16 PM
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ തിരുത്താന്‍ സമരമുറകള്‍ ഉയര്‍ന്നുവരണം-ചെര്‍ക്കളം

www.utharadesam.com 2017-08-13 01:16 PM,
കാസര്‍കോട്: അക്രമകാരികളെയും അധര്‍മ്മകാരികളെയും ആശ്രയിച്ചു ഭരിക്കുന്ന കേന്ദ്ര- കേരള സര്‍ക്കാറുകള്‍ രാജ്യത്തിനാപത്താണെന്നും അവരെ ഒറ്റപ്പെടുത്താനും തിരുത്താനും നടത്തുന്ന സമരമുറകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തിയ സമരസംഗമങ്ങളുടെ ഭാഗമായി കാസര്‍കോട് മണ്ഡലം തല സമര സംഗമം പുതിയ ബസ് സ്റ്റാന്റിനു സമീപം ഒപ്പുമരച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ദളിത് ലീഗ് നേതാവ് അയ്യപ്പന്‍ കോളാട് മുഖ്യപ്രഭാഷണം നടത്തി.
സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ടി.ഇ അബ്ദുല്ല, മാഹിന്‍ കേളോട്ട്, സി.ബി. അബ്ദുല്ല, ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ടഌ കെ.പി. മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, എ.എ. ജലീല്‍, പുണ്ഡരികാക്ഷ, ഷാഹിന സലീം, മുംതാസ് സമീറ, സുഹ്‌റ കുംബഡാജെ, അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലംമ്പാടി, ബി.കെ. അബ്ദുസമദ് ചെങ്കള, പി.ഡി.എ. റഹ്മാന്‍, പി.എം. മുനീര്‍ ഹാജി, കെ.ബി. കുഞ്ഞാമു ജിസ്തിയ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബദറുദ്ദീന്‍ താഷിം, അബൂബക്കര്‍ മാര്‍പ്പിനടുക്ക, ശംസുദ്ധീന്‍ കിന്നിംഗാര്‍, കെ. ഷാഫി ഹാജി, അബ്ബാസ് ഹാജി കാറഡുക്ക, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, മുത്തലിബ് പാറക്കെട്ട്, ഇ.ആര്‍ ഹമീദ്, സലാം കന്യപ്പാടി, സഖീര്‍ കുമ്പള, ഷാഫി അലകോട്, ഹംസ മുക്കോട്, ഷാഫി എന്നിവര്‍ സംബന്ധിച്ചു.Recent News
  കര്‍ക്കിടക തെയ്യമായി നാലാംക്ലാസുകാരന്‍

  കാഞ്ഞങ്ങാട് ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കെ.ടി ചന്ദ്രന് രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റസ്‌ക്യു അവാര്‍ഡ്

  തൊഴിലവകാശ കമ്മീഷന്‍ രൂപീകരിക്കണം -എസ്.ടി.യു

  വിമുക്തഭടന്മാരുടെ വിധവകളുടെ പെന്‍ഷന്‍ സംഗമം 23ന്

  കാരുണ്യ സംഗീത യാത്ര നടത്തി

  'മേരാ വതന്‍' പൈക്കക്ക് പുത്തനനുഭവമായി

  സമസ്ത പൊതു പരീക്ഷ വിജയികള്‍ക്ക് ഉപഹാരം നല്‍കി

  ഇന്റര്‍നെറ്റ് ദുരുപയോഗം നാശത്തിന് കാരണം -ബായാര്‍ തങ്ങള്‍

  ശമ്പള കുടിശ്ശിക: കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ചു

  കോണ്‍ഗ്രസ് നേതാവ് അഡ്വ. എം.സി ജോസ് പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു; ഇനി സാധാരണ പ്രവര്‍ത്തകന്‍

  പ്രവാസി ലീഗ് കലക്‌ട്രേറ്റ് ധര്‍ണ 22ന്

  എസ്.ഡി.പി.ഐ. പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അഹമ്മദ് അഫ്‌സല്‍ സ്മാരകം 'പാഠശാല' തറക്കല്ലിടല്‍ 21ന്

  മൂസോടി അഴീക്കല്‍ കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണം -യൂത്ത് ലീഗ്

  ഭൂവിഭവ വിവരസംവിധാനം ഉദ്ഘാടനവും ശില്‍പ്പശാലയും 26ന്
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News