updated on:2017-08-13 01:17 PM
മദ്യവില്‍പനശാലയ്‌ക്കെതിരെ രാപ്പകല്‍ സമരം അഞ്ചാം ദിവസം; സമരപ്പന്തലില്‍ ആവേശം പകര്‍ന്ന് പി.ടി.തോമസ് എം.എല്‍.എ എത്തി

www.utharadesam.com 2017-08-13 01:17 PM,
പൊയിനാച്ചി: പറമ്പില്‍ ആരംഭിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യശാലയ്‌ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന രാപ്പകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരക്കാര്‍ക്ക് പിന്തുണയുമായി മാനവമൈത്രി സംസ്ഥാന ചെയര്‍മാനും എം.എല്‍.എയുമായ പി.ടി. തോമസ് സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
രാവിലെ സമരപ്പന്തലില്‍ എത്തിയ പി.ടി. തോമസിനെ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറി എം. ഹസൈനാര്‍, ബ്ലോക്ക് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍മാസ്റ്റര്‍, ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, സുകുമാരന്‍ ആലിങ്കാല്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ചന്ദ്രന്‍ അരയാലിങ്കാല്‍, രാഘവന്‍ വലിയവീട്, പി. മാധവന്‍നായര്‍ എന്നിവരും കര്‍മ്മസമിതി പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും സമരപ്പന്തലിലെത്തിയ പി.ടി. തോമസിനെ സ്വീകരിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പറമ്പ് സുരഭിക്കടുത്ത് വിദേശമദ്യ വില്‍പനശാല തുറന്നത്. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചെത്തുകയും വില്‍പ്പനശാല അടപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം തൊട്ടടുത്ത മറ്റൊരു കെട്ടിടത്തില്‍ മദ്യശാല തുടങ്ങാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നും എന്ത് വില കൊടുത്തും മദ്യവില്‍പ്പനശാല തുറക്കാന്‍ അനുവദിക്കില്ലെന്നും കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.
ചെമ്മനാട് പഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമാണു പറമ്പ്. കാസര്‍കോട്ടെ അണങ്കൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് ഇവിടേക്കു പറിച്ചുനടാന്‍ ശ്രമിക്കുന്നതെന്നാണു സമരക്കാരുടെ ആരോപണം. നഗരസഭയില്‍ തന്നെ അധികൃതര്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കാതെ ഈ കൊച്ചുഗ്രാമത്തെ ക്രൂശിക്കുന്നതെന്തിനെന്നാണ് ഇവരുടെ ചോദ്യം.
ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂള്‍, ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സരസ്വതിവിദ്യാലയം, മുണ്ട്യക്കാവ്, ചിന്‍മയ സങ്കീര്‍ത്തനാലയം, ഏഴു തറവാടു ദേവസ്ഥാനങ്ങള്‍ എന്നിവയുടെ സാമീപ്യമെല്ലാം ഈ മദ്യശാലയ്‌ക്കെതിരായ പോരാട്ടം കനപ്പിക്കുന്നു. ഇവിടെ മദ്യവില്‍പനശാല തുറക്കാനുള്ള തീരുമാനം പിന്‍വലിക്കും വരെ രാപകല്‍ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.Recent News
  ജില്ലാ സഖാഫി സംഗമം 15ന്; കാന്തപുരം സംബന്ധിക്കും

  മര്‍ച്ചന്റ്‌സ് നെല്ലിക്കട്ട യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

  അംഗന്‍വാടി കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ പഞ്ചായത്ത് മെമ്പറുടെ വക ഫാന്‍

  ശ്രദ്ധ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു

  കാരുണ്യസ്പര്‍ശവുമായി നിവേദ്യം ബഹ്‌റൈന്‍

  ജലസംരക്ഷണം ജലശ്രീ പദ്ധതിയിലൂടെ

  ലോക വികലാംഗ ദിനം ആചരിച്ചു

  അല്‍ ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ഫെസ്റ്റ് ജനുവരിയില്‍

  മീലാദ് ഫെസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി

  ആശ്രയ പദ്ധതിയിലെ അഴിമതി: യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി

  സഹിഷ്ണുതയും സഹവര്‍ത്തിത്വവും രാജ്യത്ത് അത്യന്താപേക്ഷിതം-കെ.എന്‍.എം

  'മുന്നോക്ക സംവരണ നീക്കം അപലപനീയം'

  'നാട്ടിക മൂസ മൗലവി ഉലമാ-ഉമറാ ബന്ധത്തിനു കരുത്ത് പകര്‍ന്ന നേതാവ്'

  'സ്‌കൂള്‍ വളര്‍ന്നാല്‍ നാട് തിളങ്ങും'

  സ്‌കൂള്‍ ലോഗോ പ്രകാശനം ചെയ്തു