updated on:2017-08-13 06:48 PM
മുഹിമ്മാത്ത് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന വാരാചരണത്തിന് തുടക്കം

www.utharadesam.com 2017-08-13 06:48 PM,
പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന വാരാചരണത്തിന് തുടക്കമായി. പ്രമുഖ ചിത്രകാരന്‍ പി.എസ്.പുണിഞ്ചിത്തായ വൈദേശിക അധിനിവേശത്തെ പശ്ചാത്തലമാക്കി കുട്ടികള്‍ക്ക് മുന്നില്‍ ആദ്യ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പുണിഞ്ചിത്തായയോടൊപ്പം സ്വാതന്ത്ര്യത്തിന്റെ നോവും നൊമ്പരങ്ങളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ച് കൂറ്റന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയത് സ്‌കൂളിന് പുതിയ അനുഭവമായി. വരും ദിവസങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം, ദേശഭക്തി ഗാന മത്സരം, ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം, ഫോട്ടോഗാലറി, കരകൗശല പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സുമിത്ത്, സഞ്ജീവ, അബ്ദുറഹ്മാന്‍ ടി.എ. പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ രൂപേഷ്. ടി.എം സ്വാഗതവും സുകേഷ്‌റാം നന്ദിയും പറഞ്ഞു.Recent News
  ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ ഉയര്‍ന്നുവരണം-അബുദാബി ജമാഅത്ത്

  മഹല്ല് ശാക്തീകരണം ഉലമ-ഉമറ ഐക്യത്തിലൂടെ-എം.എ ഖാസിം മുസ്ലിയാര്‍

  'ചാല ബി.എഡ് സെന്റര്‍ പ്രതിസന്ധിയില്‍'

  നവീകരിച്ച കുറ്റിക്കോല്‍ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

  ഹിദായത്ത് നഗര്‍ ഗവ. യു.പി. സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

  കണ്ണിയത്ത് അക്കാദമിയില്‍ വിഭവ സമാഹരണ കാമ്പയിന് തുടക്കമായി

  ലീലാവതി ടീച്ചറെ ആദരിച്ചു

  സ്റ്റീഫന്‍ ഹോക്കിന്‍സിന് ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ബാഷ്പാഞ്ജലി

  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ