updated on:2017-08-13 06:53 PM
കുടുംബശ്രീ ഓണം വിപണന മേള 'പൂപ്പൊലി' ആരംഭിച്ചു

www.utharadesam.com 2017-08-13 06:53 PM,
കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്‍ മഹിളാകിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണം വിപണനമേള 'പൂപ്പൊലി-2017' ജില്ലയിലെ 42 സി.ഡി.എസുകളില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. 5 ന് ആരംഭിച്ച ഓണചന്തകള്‍ സെപ്തംബര്‍ 4 വരെ 120 കേന്ദ്രങ്ങളിലായി നടക്കും. ജില്ലയിലെ 6 ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെട്ട 18 സി.ഡി.എസുകള്‍ക്ക് 75000 രൂപ തോതില്‍ സ്ഥിരം വിപണനമേള ഒരുക്കാന്‍ ധനസഹായം നല്‍കി. ആഗസ്ത് മുതല്‍ ആഴ്ചയില്‍ 3 ദിവസം നീണ്ടുനില്‍ക്കുന്ന 12 ഓണച്ചന്തകള്‍ ഓരോ സി.ഡി.എസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കും. വിഷമില്ലാതെ ഓണമുണ്ണാന്‍ മലയാളികള്‍ക്ക് കുടുംബശ്രീ ഒരുക്കുന്ന സുവര്‍ണ്ണാവസരമാണ് ഓണം വിപണന മേളകള്‍. 6323 ജെ.എല്‍.ജികളും ജില്ലയിലെ വിവിധ സംരംഭക യൂണിറ്റുകളും പൊലിവ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത അയല്‍ക്കൂട്ടങ്ങളും വിപണനമേളകളില്‍ പങ്കാളികളാകും. നാടന്‍ കുത്തരി, നാടന്‍ പച്ചക്കറികള്‍, കശുവണ്ടി, കറിപൗഡറുകള്‍, തേന്‍, ഹോംഷോപ്പ് ഉല്‍പന്നങ്ങള്‍ എന്നിവ വിപണനമേളയുടെ ഭാഗമായി ലഭ്യമാക്കും. മിതമായ നിരക്കില്‍ നാട്ടില്‍ തന്നെ വിളയിച്ച ജൈവ ഉല്‍പന്നങ്ങള്‍ ഓണം വിപണനമേളകളില്‍ എത്തിക്കുക, ഓണക്കാലത്തെ വിലക്കയറ്റത്തില്‍ നിന്നും മോചനം നേടുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ചന്തകള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സി.ഡി.എസ്. മഹിളാകര്‍ഷകസഹായകേന്ദ്രം, ജീവ ടീം, മാസ്റ്റര്‍ കര്‍ഷകര്‍, അയല്‍കൂട്ടങ്ങള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓണം വിപണനമേളകള്‍ സംഘടിപ്പിക്കുന്നത്. ഓണം വിപണനമേളയോടൊപ്പം ജില്ലാ ഭക്ഷ്യമേളയും നീലേശ്വരം സി.ഡി.എസില്‍ ആഗസ്ത് 23 മുതല്‍ 25 വരെയും കാസര്‍കോട് നഗരസഭാ സി.ഡി.എസില്‍ 20 മുതല്‍ 24 വരെയും സംഘടിപ്പിക്കും.
ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും ഓണപ്പൂക്കളമത്സരം, പായസമത്സരം, കമ്പവലി, തിരുവാതിര തുടങ്ങിയ വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.Recent News
  ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ ഉയര്‍ന്നുവരണം-അബുദാബി ജമാഅത്ത്

  മഹല്ല് ശാക്തീകരണം ഉലമ-ഉമറ ഐക്യത്തിലൂടെ-എം.എ ഖാസിം മുസ്ലിയാര്‍

  'ചാല ബി.എഡ് സെന്റര്‍ പ്രതിസന്ധിയില്‍'

  നവീകരിച്ച കുറ്റിക്കോല്‍ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

  ഹിദായത്ത് നഗര്‍ ഗവ. യു.പി. സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

  കണ്ണിയത്ത് അക്കാദമിയില്‍ വിഭവ സമാഹരണ കാമ്പയിന് തുടക്കമായി

  ലീലാവതി ടീച്ചറെ ആദരിച്ചു

  സ്റ്റീഫന്‍ ഹോക്കിന്‍സിന് ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ബാഷ്പാഞ്ജലി

  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ