updated on:2017-08-13 07:10 PM
'ഹജ്ജ് സൗഹൃദത്തിന്റെ വിശ്വ സന്ദേശം'

www.utharadesam.com 2017-08-13 07:10 PM,
മധൂര്‍: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാനവ സന്ദേശമാണ് ഹജ്ജിലൂടെ പ്രകടമാകുന്നതെന്നും ലോക മുസ്ലിമീങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകാന്‍ ഹജ്ജാജിമാര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും എസ്.വൈ.എസ് ജില്ലാ സെക്രട്ടറി യു.സഹദ് ഹാജി അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഉളിയത്തടുക്ക മുനവ്വിറുല്‍ ഇസ്ലാം മദ്‌റസയില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന സംഗമവും യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ സ്വാഗതം പറഞ്ഞു. എസ്.പി.എസ് അബൂബക്കര്‍ തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ത്ഥന നടത്തി. വി.കെ മുഷ്താഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ദാരിമി ബെദിര, കെ.എം സൈനുദ്ദീന്‍ ഹാജി, സയ്യിദ് എം.എസ്.എ പൂക്കോയ തങ്ങള്‍ മുട്ടത്തോടി, യു.ബഷീര്‍, ഹമീദ് പറപ്പാടി, അബ്ദുല്ല മൗലവി പാണലം, സി.എ അബ്ദുല്ല കുഞ്ഞി ചാല, പി.എ മുഹമ്മദ് കുഞ്ഞി പുളിക്കൂര്‍, പി.എസ് മുഹമ്മദ് ഹാജി പടഌ കുഞ്ചാര്‍ മുഹമ്മദ്, എന്‍.എ ലത്തീഫ്, എന്‍.എ അബൂ ഹനീഫ് മൗലവി പ്രസംഗിച്ചു.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു