updated on:2017-08-13 02:11 PM
'ഓരോ വിദ്യാര്‍ത്ഥിയും ഓരോ കലാകാരന്‍'

www.utharadesam.com 2017-08-13 02:11 PM,
മൊഗ്രാല്‍: ഓരോ വിദ്യാര്‍ത്ഥിയിലും ഓരോ കലാകാരന്‍ ഉണ്ടെന്നും അവനിലെ കല ഏതെന്ന് കണ്ടെത്തി പരിപോഷിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചെംനാട് പറഞ്ഞു. മൊഗ്രാല്‍ ജി.വി.എച്ച്. എസ് സ്‌ക്കൂളിലെ കുട്ടികളുടെ ഭാഷാക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയ്ക്കും കലാകാരനും ലോകത്തെല്ലായിടത്തും സമൂഹം ബഹുമാനാദരവുകള്‍ നല്‍കിവരുന്നുണ്ടെന്ന് തന്റെ വിവിധരാജ്യങ്ങളിലുണ്ടായ അനുഭവത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ചെയ്തുകൊണ്ട് മൊഗ്രാല്‍ സ്‌കൂളിന്റെ പേര് മനോഹരമായ കാലിഗ്രാഫിയില്‍ വരച്ച് സ്‌കൂളിന് സമ്മാനിച്ചു. തുടര്‍ന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പേരുകള്‍ കാലിഗ്രാഫി ശൈലിയില്‍ എഴുതി നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്.
വിവിധഭാഷാക്ലബ്ബുകളെ പ്രതിനിധീകരിച്ച് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ വി.വി. ഭാര്‍ഗ്ഗവന്റെ അധ്യക്ഷധയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ബാബുരാജ് മാസ്റ്റര്‍, അനീഷ് മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍, നിഷ ടീച്ചര്‍, മുജീബ് മാസ്റ്റര്‍ സംസാരിച്ചു. റാഫിദ സ്വാഗതവും നാസിബ നന്ദിയും പറഞ്ഞു.



Recent News
  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു

  മാലിക്ദിനാര്‍ ഉറൂസ്: പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേര്‍

  മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

  അംഗന്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ.എം.സി.സി.

  സി.പി.ഐ. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

  ലാസ്റ്റ് ഗ്രേഡ് യൂണിയന്‍: രഞ്ജിത്ത് പ്രസി., സഹീദ് സെക്ര.

  ചികിത്സാ സഹായ ഫണ്ട് നല്‍കി

  യുവാക്കള്‍ ജാഗ്രത പാലിക്കണം -ബഷീര്‍ സഖാഫി കൊല്ല്യ

  'തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു '

  ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടും -എം.പി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  രവി മഞ്ചക്കല്‍ അനുസ്മരണം നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News