updated on:2017-08-13 02:12 PM
കുമ്പളയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം; സമഗ്ര അന്വേഷണം വേണം -ഡി.വൈ.എഫ്.ഐ

www.utharadesam.com 2017-08-13 02:12 PM,
മൊഗ്രാല്‍: കുമ്പളയിലും പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചു വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മൊഗ്രാല്‍ഡി.വൈ.എഫ്.ഐ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കോയിപ്പാടി വില്ലേജ് ഓഫീസ് പരിധിയിലുള്ള മൊഗ്രാല്‍, ആരിക്കാടി, കുമ്പള വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി റവന്യു അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. ഭൂമി കയ്യേറ്റങ്ങള്‍ നടന്നതായി ഇതിനകം റവന്യു അധികൃതര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ആരിക്കാടി കോട്ട ഭൂമി കയ്യേറ്റം നേരത്തെ തന്നെ ചൂണ്ടിക്കാട്ടുകയും റവന്യു അധികൃതര്‍ അന്വേഷിച്ചതുമാണ്.
ഈ സാഹചര്യത്തില്‍ കുമ്പള, ആരിക്കാടി, മൊഗ്രാല്‍ വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമികള്‍ കണ്ടുകെട്ടി അളന്നു തിട്ടപ്പെടുത്താനും ഭൂമികള്‍ തിരിച്ചു പിടിക്കാനും നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ യോഗം ആവശ്യപ്പെട്ടു.
യുണിറ്റ് പ്രസിഡണ്ട് അസീസ് അധ്യക്ഷത വഹിച്ചു, ഫാറുഖ്, ആസിഫ് നാങ്കി. ഉറൈസ്, ആദില്‍, ആസിഫ് കെ.വി, റിയാസ് കെ വി പ്രസംഗിച്ചു. അര്‍ഷാദ് തവക്കല്‍ സ്വാഗതവും എം.എസ് അഷ്‌റഫ് നന്ദിയും പറഞ്ഞു.



Recent News
  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു

  മാലിക്ദിനാര്‍ ഉറൂസ്: പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേര്‍

  മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

  അംഗന്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ.എം.സി.സി.

  സി.പി.ഐ. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

  ലാസ്റ്റ് ഗ്രേഡ് യൂണിയന്‍: രഞ്ജിത്ത് പ്രസി., സഹീദ് സെക്ര.

  ചികിത്സാ സഹായ ഫണ്ട് നല്‍കി

  യുവാക്കള്‍ ജാഗ്രത പാലിക്കണം -ബഷീര്‍ സഖാഫി കൊല്ല്യ

  'തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു '

  ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടും -എം.പി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  രവി മഞ്ചക്കല്‍ അനുസ്മരണം നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News