updated on:2017-08-13 02:13 PM
സ്വാതന്ത്ര്യദിന ഓര്‍മ്മകള്‍ സംഘടിപ്പിച്ചു

www.utharadesam.com 2017-08-13 02:13 PM,
ചിത്താരി: ഹസീന ക്ലബ്ബ് ചിത്താരിയുടെ ആഭിമുഖ്യത്തില്‍ അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യദിന ഓര്‍മ്മകള്‍ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ മെട്രോ മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബ്ദുല്ല മോത്തി, ബഷീര്‍ മുബാഷ് എന്നിവര്‍ വിതരണം ചെയ്തു.
സ്വാതന്ത്ര്യദിന റാലിക്കുള്ള ദേശീയപതാക ക്ലബ്ബ് രക്ഷാധികാരി സി.എച്ച്. ഹുസൈന്‍ സ്‌കൂള്‍ ലീഡര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഹസ്സന്‍ യാഫ, ഹസൈനാര്‍, അഷ്‌റഫ്, ടി.നാരായണന്‍, മുഹമ്മദ്, സി. മുഹമ്മദ്കുഞ്ഞിഹാജി, സാലി കടവത്ത്, മീത്തല്‍ കുഞ്ഞാമദ്ഹാജി, അബ്ദുല്‍റഹ്മാന്‍ഹാജി, സി.കെ. ആസിഫ്, സി.എം. കബീര്‍, എസ്.കെ. ഫിറോസ്, മുഹമ്മദലി പീടികയില്‍, സി.എച്ച്. നിസാര്‍, റഷീദ് ചിത്താരി സംബന്ധിച്ചു. സലീം ബാരിക്കാട് സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ഫാത്തിമ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണനെ ആദരിച്ചു.Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്