updated on:2017-08-13 02:13 PM
ചെര്‍ക്കളയിലെ മൈനോറിറ്റി സെന്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

www.utharadesam.com 2017-08-13 02:13 PM,
കാസര്‍കോട്: ചെര്‍ക്കളയിലെ മൈനോറിറ്റി സെന്റര്‍ മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പി.എസ്. സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കി വന്നിരുന്ന മൈനോറിറ്റി യൂത്ത് കോച്ചിംഗ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്ന് സി.പി. എം പാര്‍ട്ടി കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ സെന്ററിലെ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചത് എം.എസ്.എഫ് തടഞ്ഞു. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി അഡ്വ. സജലാണ് ഹാജരായത്.



Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്