updated on:2017-08-13 02:14 PM
'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' പ്രഖ്യാപനം 15ന്; ഗൃഹതല സര്‍വേ 13ന് അവസാനിക്കും

www.utharadesam.com 2017-08-13 02:14 PM,
കാസര്‍കോട്: സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ഗൃഹതല സര്‍വ്വേ ഈമാസം 13ന് അവസാനിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിലുള്ള പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കുക, വീടുകള്‍, കോളനികള്‍, ഫഌറ്റുകള്‍ കച്ചവട സ്ഥാപനങ്ങള്‍, ചന്തകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിലുണ്ടാകുന്ന ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏതൊക്കെ, അവ ഏത് വിധത്തില്‍ സംസ്‌കരിക്കും, വേര്‍തിരിച്ചാണോ സംസ്‌കരിക്കുന്നത്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുവാനുള്ള സംവിധാനമുണ്ടോ, ഓരോ വീടിനും അനുയോജ്യമായ സംസ്‌കരണ രീതികള്‍ തുടങ്ങിയ കാര്യങ്ങളാണ് ഗൃഹതല സര്‍വേയിലൂടെ കണ്ടെത്തുന്നത്. 15ന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കുശേഷം 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പ്രഖ്യാപനങ്ങളും പ്രതിജ്ഞയും ഉണ്ടാകും. അന്നേദിവസം മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. 15ന് വൈകിട്ട് നാലുമുതല്‍ ഏഴുവരെ വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വസംഗമത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആറു മുതല്‍ 13 വരെ ഗൃഹസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ അവസ്ഥാ നിര്‍ണയ പഠനത്തിന്റെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും മാലിന്യസംസ്‌കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോകോള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യവിവരണവും അനുമോദനവും സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് ശുചിത്വദീപ സന്ധ്യയും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന വാര്‍ഡായി പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയും നടക്കും. എല്ലാ വീടുകളിലും ശുചിത്വ ദീപവും തെളിയിക്കും.Recent News
  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു

  മാലിക്ദിനാര്‍ ഉറൂസ്: പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേര്‍

  മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

  അംഗന്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ.എം.സി.സി.

  സി.പി.ഐ. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

  ലാസ്റ്റ് ഗ്രേഡ് യൂണിയന്‍: രഞ്ജിത്ത് പ്രസി., സഹീദ് സെക്ര.

  ചികിത്സാ സഹായ ഫണ്ട് നല്‍കി

  യുവാക്കള്‍ ജാഗ്രത പാലിക്കണം -ബഷീര്‍ സഖാഫി കൊല്ല്യ

  'തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു '

  ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടും -എം.പി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

  രവി മഞ്ചക്കല്‍ അനുസ്മരണം നടത്തി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News