updated on:2017-08-13 07:15 PM
'മൊബൈല്‍, ഡി.റ്റി.എച്ച് റീചാര്‍ജുകള്‍ ജി.എസ്.ടി. പരിധിയില്‍ നിന്നും ഒഴിവാക്കണം'

www.utharadesam.com 2017-08-13 07:15 PM,
പെര്‍ള: മൊബൈല്‍ റീചാര്‍ജ്ജ് ഡി.റ്റി.എച്ച് റിച്ചാര്‍ജുകള്‍ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പെര്‍ള വ്യാപാരഭവനില്‍ ചേര്‍ന്ന മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ജി.എസ്.ടി നിലവില്‍ വരുന്നതോട് കൂടി മൊബൈല്‍ ഡി.ടി.എച്ച് റീചാര്‍ജ് മേഖല വലിയ പ്രതിസന്ധിയിലാണ്. നിലവില്‍ 2.5 മുതല്‍ 3 ശതമാനം വരെയാണ് ഇതിന് നിലവില്‍ ലഭിക്കുന്ന കമ്മീഷന്‍. ഇതിന്റെ പതിനെട്ട് ശതമാനം കൂടി ജി.എസ്.ടി അടച്ചാല്‍ റീചാര്‍ജ് സേവനം മൊബൈല്‍ വ്യാപാരികള്‍ അവസാനിപ്പിക്കേണ്ടിവരും. മൊബൈല്‍ ബിസിനസ്സിനെ സംരക്ഷിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ മൊബൈല്‍ വ്യാപാരികള്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നാല്‍ത്തട്ക്ക അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍ള യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പെര്‍ള ഉദ്ഘാടനം ചെയ്തു.
മൊബൈല്‍ ഡിലേര്‍സ് അസോസിയേഷന്‍ ജില്ലാ ജന.സെക്രട്ടറി വിശ്വാനാഥന്‍ ബദിയടുക്ക മുഖ്യാതിഥിയായിരുന്നു. പെര്‍ള യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രസാദ് പെര്‍ള, എക്‌സിക്യൂട്ടീവ് മെമ്പര്‍ ബഷീര്‍ പെര്‍ള പ്രസംഗിച്ചു. പ്രവീണ്‍ ദുര്‍ഗ്ഗാ ഗണേശ് സ്വാഗതവും ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.



Recent News
  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം