updated on:2017-10-12 06:57 PM
ത്വലാഖ്: നിയമ നിര്‍മ്മാണം മദ്ഹബുകള്‍ക്ക് അനുസൃതമാകണം -സമസ്ത

www.utharadesam.com 2017-10-12 06:57 PM,
കാസര്‍കോട്: മുത്വലാഖ് സംബന്ധമായുള്ള സുപ്രീംകോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ പണ്ഡിതസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്ന് സമസ്ത ജില്ലാ മുശാവറ സംഘടിപ്പിച്ച പഠനസംഗമം ആവശ്യപ്പെട്ടു. ഇസ്‌ലാമിലെ വിവാഹ മോചന നിയമങ്ങള്‍ സുതാര്യമാണ്. വൈവാഹിക ജീവിതത്തില്‍ അകല്‍ച്ചകളും പിണക്കങ്ങളുമുണ്ടാകുമ്പോള്‍ അനുരഞ്ജനത്തിന്റെ പാതകള്‍ തേടണമെന്നു സമാധാനപൂര്‍ണമായ ജീവിതം ഒരുതരത്തിലും സാധ്യമല്ലെന്നു കാണുമ്പോള്‍ മാത്രം ത്വലാഖ് ഉപയോഗപ്പെടുത്തണമെന്നുമുള്ള ഖുര്‍ആനിന്റെ നിര്‍ദേശം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അനുഗ്രഹമാണെന്നും തികച്ചും മനുഷ്യത്വപരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ ഇതായിരിക്കെ ത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ മതം പഠിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സംഗമത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അഡ്വ. ബഷീര്‍ ആലടി എന്നിവര്‍ വിഷയാവതരണം നടത്തി. യു.പി.എസ്.തങ്ങള്‍ ആലംപാടി, പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് ഫൈസി ചെറുവത്തൂര്‍, എം.പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ.എം. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി സംബന്ധിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതം പറഞ്ഞു.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്