updated on:2017-10-12 01:57 PM
രാജധാനി എക്‌സ്പ്രസ്: റെയില്‍വെ മന്ത്രിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കത്തയച്ചു

www.utharadesam.com 2017-10-12 01:57 PM,
കാസര്‍കോട്: രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍, ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍, പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എന്നിവര്‍ക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കത്തയച്ചു.
രാജ്യ തലസ്ഥാനത്തെയും സംസ്ഥാന തലസ്ഥാനത്തെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നത് ജില്ലയുടെ ദീര്‍ഘകാല ആവശ്യമാണ്. നിലവില്‍ കാസര്‍കോട്ട് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ മംഗളൂരുവിനെയോ കണ്ണൂരിനെയോ ആശ്രയിക്കുമ്പോള്‍ ഏറെ പ്രയാസമുണ്ടാകുന്നു. കേന്ദ്ര സര്‍വ്വകലാശാല, എച്ച്.എ.എല്‍., സി.പി.സി.ആര്‍.ഐ. തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും നിരവധി വിദ്യാഭ്യാസ-വ്യവസായ യൂണിറ്റുകളുമുള്ള കാസര്‍കോട്ട് രാജധാനി നിര്‍ത്താത്തത് പ്രതിഷേധാര്‍ഹമാണ്.
വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലയിലെത്തുന്നവരെപ്പോലെ ഡല്‍ഹിയിലേക്കും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ജോലിക്കും മറ്റുമായി പോകുന്ന ജില്ലയില്‍ നിന്നുള്ളവര്‍ക്കും രാജധാനിക്ക് സ്റ്റോപ്പില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മംഗളൂരു ജംഗ്ഷന്‍ സ്റ്റോപ്പില്‍ നിന്ന് അതിരാവിലെയാണ് ഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് പുറപ്പെടുന്നതെന്നതിനാല്‍ തലേദിവസം മംഗളൂരിവില്‍ പോയി താമസിച്ചാണ് പലരും യാത്രചെയ്യുന്നത്.
തിരിച്ച് കേരളത്തിലേക്ക് വരുന്ന ട്രെയിനും വൈകിട്ടാണ് എത്തിച്ചേരുന്നതെന്നതിനാല്‍ മംഗളൂരുവിലോ കണ്ണൂരിലോ ഇറങ്ങി കാസര്‍കോട്ടെത്താന്‍ ഏറെ പാടുപെടേണ്ടിവരുന്നു.
പുതിയ റെയില്‍വെ മന്ത്രിയായി പീയൂഷ് ഗോയല്‍ സ്ഥാനമേറ്റെടുത്ത പശ്ചാത്തലത്തിലാണ് രാജധാനിക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് എം.എല്‍.എ. കത്തയച്ചത്.
രാജധാനി കൂടാതെ കോയമ്പത്തൂര്‍-ബിക്കാനിര്‍ എക്‌സ്പ്രസ്, ദാദര്‍-തിരുനല്‍വേലി എക്‌സ്പ്രസ് തുടങ്ങി നാല് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും കാസര്‍കോട്ട് സ്റ്റോപ്പില്ലാത്തതും പ്രയാസമുണ്ടാക്കുന്നു. വിഷയത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇനിയും അവഗണന തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.എല്‍.എ. ഉത്തരദേശത്തോട് പറഞ്ഞു.Recent News
  ഉള്ളാള്‍ തങ്ങള്‍-എം.എ ഉസ്താദ് ആണ്ടുനേര്‍ച്ച സമാപിച്ചു

  നഗരത്തിലെ ആസ്പത്രി മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുക്കുന്നു; എസ്.ഡി.പി.ഐ പ്രക്ഷോഭത്തിന്

  പാലിയേറ്റീവ് ദിനത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി

  എം.സി ഹാജി ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം 21ന്

  'വിശ്വനാഥ ഗൗഡ വധം: യഥാര്‍ത്ഥ പ്രതികളെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണം'

  സ്വാഗത സംഘം രൂപീകരിച്ചു

  'ഡീസല്‍ വില സര്‍വ്വകാല റെക്കോഡിലേക്ക്; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍'

  മാനവ മൈത്രി സംഗമം ശ്രദ്ധേയമായി

  റോഡ് വികസനത്തിന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

  കാസ്റ്റല്‍ യുണൈറ്റഡ് എഫ്.സി ചാമ്പ്യന്മാര്‍

  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

  സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണം-കെ.വി കൃഷ്ണന്‍

  ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

  ഒറ്റക്കോല മഹോത്സവം ഏപ്രില്‍ 25, 26 തിയ്യതികളില്‍

  ബേഡഡുക്കയില്‍ ജനകീയ ശുചിത്വ പരിപാടികള്‍ക്ക് തുടക്കമാവുന്നു