updated on:2017-10-12 06:58 PM
ഹയര്‍സെക്കണ്ടറി അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഗണ്യമായി കുറക്കണം -കെ.പി.ടി.എ.

www.utharadesam.com 2017-10-12 06:58 PM,
കാസര്‍കോട്: നിലവിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം വ്യക്തിഗത ശ്രദ്ധ നല്‍കുന്നതിന് ഉതകുന്ന തരത്തിലാക്കണമെന്ന് കെ.പി.ടി.എ. ആവശ്യപ്പെട്ടു.
കൗമാര കാലഘട്ടത്തിലുള്ള വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വളരെയേറെ ശ്രദ്ധ നല്‍കേണ്ടുന്നതിന്റെ അനിവാര്യത ഉള്‍ക്കൊണ്ടുകൊണ്ട് ഈ പ്രശ്‌നം അധ്യാപക സമൂഹവും പൊതു സമൂഹവും ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ട് നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണ്.
അതോടൊപ്പം തന്നെ വിദ്യാലയ പരിസരത്തെ കുടുംബശ്രീ യൂണിറ്റുകളുടെയും പുരുഷ സ്വയം സഹായ സംഘങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും വിദ്യാലയവുമായുള്ള സമ്പര്‍ക്കം ആധികാരികമായി തന്നെ ഉറപ്പാക്കിക്കൊണ്ട് 'ഔവ്വര്‍ റസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍' എന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുവാനും അതിലൂടെ കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗദര്‍ശികളാകാനും കഴിയേണ്ടതുണ്ട്.
ഹയര്‍ സെക്കണ്ടറിയില്‍ ഒരു ബാച്ചില്‍ 35 കുട്ടികള്‍, കൂടിയാല്‍ 40 എന്ന നിലയില്‍ ക്രമീകരിച്ചാല്‍ മാത്രമേ പൊതു വിദ്യാഭ്യാസ യജ്ഞം ഉദ്ദേശിക്കുന്ന തരത്തില്‍ ഒരു നല്ല നിലവാരത്തിലേക്ക് എത്തിക്കുവാന്‍ കഴിയുകയുള്ളുവെന്ന് കെ.പി.ടി.എ. പത്രക്കുറിപ്പില്‍ പറഞ്ഞു.Recent News
  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ

  ജില്ലയില്‍ പൊലീസിന് ഇരട്ട നീതിയെന്ന് മുസ്ലിംലീഗ്

  കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി സീച്ച അബ്ദുല്ലാ'സ് കുടുംബസംഗമം

  അല്‍ റാസി കോളേജില്‍ വനിതാദിനം ആചരിച്ചു

  ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നായന്മാര്‍മൂല വി കെയര്‍ മതവിജ്ഞാന സദസിന് പ്രൗഢ സമാപനം

  ജാസിമിന്റെ മരണത്തില്‍ അന്വേഷണം പോര; പിതാവ് മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിച്ചു

  പാട്ടുപാടിയും കഥപറഞ്ഞും മുതിര്‍ന്ന സ്ത്രീകള്‍ ഒത്തുകൂടി

  'സര്‍ക്കാരും മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുന്നു'