updated on:2017-10-12 07:08 PM
സ്വീകരണം നല്‍കി

www.utharadesam.com 2017-10-12 07:08 PM,
ഉദുമ: സി.ബി.എസ്.ഇ തലത്തില്‍ പാലക്കാട് നടന്ന സംസ്ഥാന ഖോഖോ മത്സരത്തിലും എറണാകുളത്ത് നടന്ന കബഡി മത്സരത്തിലും ചാമ്പ്യന്മാരായ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് സീനിയര്‍ വിഭാഗത്തില്‍ വനിതാ ടീം ചാമ്പ്യന്മാരാകുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പുരുഷ ടീം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുന്നത്. ടീം അംഗങ്ങള്‍ക്ക് പാലക്കുന്നില്‍ നിന്ന് സ്‌കൂളിലേക്ക് ബാന്റ് മേളങ്ങളുടെ അകമ്പടിയോടുകൂടി നല്‍കിയ സ്വീകരണത്തിന് പാലക്കുന്ന് വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി ബി. അരവിന്ദാക്ഷന്‍, പി.ടി.എ പ്രസിഡണ്ട് ടി.വി മുരളീധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശുഭ വേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ വി. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ കായികാധ്യാപകന്‍ ഗോപിനാഥന്‍ അച്ചാംതുരുത്തിയാണ് ഇരുടീമുകളുടെയും പരിശീലകന്‍. ഖോഖോ മത്സരത്തില്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഓള്‍ റൗണ്ടറായി ശിവരഞ്ജിനി, ഡിഫെണ്ടറായി വിഷ്ണുപ്രിയ, പോള്‍ ഡ്രൈവറായി ചാരുത എന്നിവരെ തിരഞ്ഞടുത്തു. ഖോഖോ ദേശീയ മത്സരം ഉത്തര്‍പ്രദേശിലും, കബഡി ഹരിയാനയിലുമാണ് ഇത്തവണ നടക്കുന്നത്.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്