updated on:2017-10-12 07:08 PM
കുറ്റിക്കോല്‍ ക്ഷീര സംഘം വാര്‍ഷിക പൊതുയോഗം

www.utharadesam.com 2017-10-12 07:08 PM,
കുറ്റിക്കോല്‍: കുറ്റിക്കോല്‍ ക്ഷീരോദ്പാദക സംഘത്തിന്റെ വാര്‍ഷികപൊതുയോഗവും മാതൃകാ കര്‍ഷകരെ ആദരിക്കലും മികച്ച ക്ഷീര കര്‍ഷകരെ അനുമോദിക്കലും നടന്നു. കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് സുരേഷ് പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. മാതൃക കര്‍ഷക ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ട ജോസഫിനെയും മേരിക്കുട്ടിയെയും ആദരിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍ പുരുഷോത്ത ശര്‍മ്മയെയും ഗുണനിലവാരമുള്ള പാല്‍ അളന്ന ഇ.സത്യപാലനെയും അനുമോദിച്ചു. പാലിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മില്‍മ സൂപ്പര്‍വൈസര്‍ എം.വനീഷ് കുമാര്‍ ക്ലാസെടുത്തു. ഇ. നാരായണന്‍ നായര്‍, പി.കുഞ്ഞികൃഷ്ണന്‍, എച്ച്.കൃഷ്ണന്‍ സംസാരിച്ചു. ഡയറക്ടര്‍ കെ.തമ്പാന്‍ സ്വാഗതവും സെക്രട്ടറി കെ.ചന്ദ്രിക നന്ദിയും പറഞ്ഞു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്