updated on:2017-10-12 07:13 PM
ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം

www.utharadesam.com 2017-10-12 07:13 PM,
നീലേശ്വരം: പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പരിശീലനവുമായി കണ്ണൂര്‍ സര്‍വ്വകലാശാലാ മലയാള വിഭാഗം രംഗത്ത്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (മലയാളം) പരീക്ഷയ്ക്കുള്ള പരിശീലനമാണ് പാലാത്തടത്തെ ഡോ. പി.കെ രാജന്‍ സ്മാരക കാമ്പസില്‍ ആരംഭിച്ചത്. ജില്ലയിലെ ഹയര്‍ സെക്കണ്ടറി മലയാളം അധ്യാപക കൂട്ടായ്മയുടെ (കാസറ) സഹകരണത്തോടെയാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. വിവിധ കോളേജുകളിലെ പഠന വിഭാഗങ്ങള്‍ ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള പഠന വകുപ്പുകള്‍ പി.എസ്.സി പരിശീലനം ആരംഭിക്കുന്നത് ആദ്യമായാണ്. പരീക്ഷാ സിലബസിനെ വിവിധ ഭാഗങ്ങളായി തിരിച്ച് പ്രത്യേകം പ്രത്യേകമായി പരിശീലനം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിദഗ്ദരായ പരിശീലകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ ക്ലാസുകള്‍ക്ക് ശേഷവും മാതൃകാപരീക്ഷയും നടത്തും. പരിപാടിയുടെ ഉദ്ഘാടനം കാമ്പസ് ഡയരക്ടര്‍ ഡോ. എ.എം ശ്രീധരന്‍ നിര്‍വഹിച്ചു. കെ.വി സജീവന്‍ അധ്യക്ഷതവഹിച്ചു. ഡോ.കെ. ജോയ് പോള്‍ ആമുഖ പ്രഭാഷണം നടത്തി. രതീഷ് പിലിക്കോട്, അനൂപ് പെരിയല്‍ സംസാരിച്ചു.Recent News
  തുര്‍ക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സി.എം ഉസ്താദ് വിഷയത്തില്‍ പ്രബന്ധം

  പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

  റോട്ടറി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

  ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

  നിരാശ്രയ ജീവിതങ്ങള്‍ പ്രത്യാശയോടെ കാണുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -സായിറാം ഭട്ട്

  കേരള ബാങ്ക് രൂപവല്‍കരണം: സി.പി.എം.ലക്ഷ്യം സഹകരണ മേഖല കൈപ്പിടിയിലൊതുക്കാന്‍ -കരകുളം കൃഷ്ണപ്പിള്ള

  കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഉദുമക്കാര്‍ കൂട്ടായ്മ

  ജില്ലയില്‍ പൊലീസിന് ഇരട്ട നീതിയെന്ന് മുസ്ലിംലീഗ്

  കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി സീച്ച അബ്ദുല്ലാ'സ് കുടുംബസംഗമം

  അല്‍ റാസി കോളേജില്‍ വനിതാദിനം ആചരിച്ചു

  ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നായന്മാര്‍മൂല വി കെയര്‍ മതവിജ്ഞാന സദസിന് പ്രൗഢ സമാപനം

  ജാസിമിന്റെ മരണത്തില്‍ അന്വേഷണം പോര; പിതാവ് മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിച്ചു

  പാട്ടുപാടിയും കഥപറഞ്ഞും മുതിര്‍ന്ന സ്ത്രീകള്‍ ഒത്തുകൂടി

  'സര്‍ക്കാരും മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുന്നു'