updated on:2017-11-14 12:58 PM
കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികള്‍ സമരത്തിലേക്ക്

www.utharadesam.com 2017-11-14 12:58 PM,
കാസര്‍കോട്: പഴയബസ്സ്റ്റാന്റിന് സമീപത്തെ സി.എല്‍. കോംപ്ലക്‌സ് പൊളിച്ചു നീക്കുന്നതിനെതിരെ കെട്ടിടത്തിലെ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് 16ന് കെട്ടിടമുടമയുടെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് വീടിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരവും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ്‌ഷെരീഫ്, യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി, ബി.എം. അബ്ദുല്‍കബീര്‍, എ.എ. അബ്ദുല്‍ അസീസ്, നരേന്ദ്രന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഉപജീവനത്തിന് കച്ചവടം തൊഴിലായി സ്വീകരിച്ച വ്യാപാരികളും സ്വയം തൊഴില്‍ സംരംഭകരായ തയ്യല്‍ തൊഴിലാളി സ്ത്രീകളും അക്കൗണ്ടന്റുമാരും ജീവനക്കാരും കെട്ടിടം പൊളിച്ചു മാറ്റുന്നതോടെ തൊഴില്‍ രഹിതരാവുമെന്നും കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികള്‍ കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചെങ്കിലും പൊളിക്കല്‍ നടപടി തുടരുകയാണെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും വ്യാപാരി നേതാക്കള്‍ കുറ്റപ്പെടുത്തി.



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News