updated on:2017-11-14 01:26 PM
പ്രൊഫ. കെ.പി ജയരാജന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപദേശക സമിതിയംഗം

www.utharadesam.com 2017-11-14 01:26 PM,
നീലേശ്വരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപദേശക സമിതി അംഗമായി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ സമിതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രശസ്തരുമാണ് ഉള്ളത്. പ്രൊഫ.ജയരാജന്‍ നിലവില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനും കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പരീക്ഷാ ബോര്‍ഡ് അംഗവുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും പിന്നീട് മംഗലാപുരം യേനപ്പോയ സര്‍വ്വകലാശാലയുടെയും പരീക്ഷാ കണ്‍ട്രോളറായിരുന്നു. ഇദ്ദേഹത്തിനു പുറമെ ആസൂത്രണ വിദഗ്ധന്‍ പ്രഭാത് പട്‌നായിക്, പത്രപ്രവര്‍ത്തകന്‍ പി.സായിനാഥ്, ഡോ. എം.എസ്. വല്യത്താന്‍, സച്ചിദാനന്ദന്‍, ജസ്റ്റിസ് കെ.കെ. ദിനേശന്‍, ജനപ്രതിനിധികളായ എ. സമ്പത്ത് എംപി, കെ.കെ. രാഗേഷ് എം.പി, കൊല്ലം മേയര്‍ കെ. രാജേന്ദ്രബാബു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ശിവരാമന്‍ എന്നിവരും സമിതി അംഗങ്ങളാണ്. കൗണ്‍സിലിന്റെ ഗവേണിങ്, എക്‌സിക്യൂട്ടീവ് സമിതികളുടെ ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും വൈസ് ചെയര്‍മാന്‍ ചരിത്ര ചിന്തകന്‍ ഡോ. രാജന്‍ ഗുരുക്കളുമാണ്.



Recent News
  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  ദേശീയവേദി 'ക്ലീന്‍ മൊഗ്രാല്‍' 26ന്

  അനുമതിയില്ലാതെ പ്രകടനം; ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് പിഴ

  ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്തണം - ബഷീറലി ശിഹാബ് തങ്ങള്‍

  ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 26ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ഉപഹാരം നല്‍കി ആദരിച്ചു

  എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ തുടങ്ങി

  കാസര്‍കോട് വനിതാ കോളേജ് സ്ഥാപിക്കണം -മര്‍ച്ചന്റ്‌സ് വനിത വിംഗ്

  ജില്ലാ ടേബിള്‍ ടെന്നീസ് മത്സരവിജയികള്‍

  റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  'കാസര്‍കോട്ട് നിന്ന് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക്' ക്യാമ്പയിന് തുടക്കമായി

  സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ ടീമിനെ സാബിത്ത് നയിക്കും; പി.സി. ഇന്‍തിഷാം കണ്ണൂര്‍ ജില്ലാ ടീമില്‍

  എന്‍.ദേവിദാസ് എ.ഡി.എം, സി.ബിജു ആര്‍.ഡി.ഒ

  തമീമിന് ജന്മനാടിന്റെ ആദരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News