updated on:2017-11-14 07:29 PM
'പാഠ്യ പദ്ധതിയില്‍ മതേതര സിലബസിന്റെ പ്രാധാന്യം ഉയര്‍ത്തണം'

www.utharadesam.com 2017-11-14 07:29 PM,
പെര്‍ള: കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം സൃഷ്ടിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ സാഹോദര്യത്തിന്റെ സന്ദേശവാഹകരാവണമെന്നും പാഠ്യപദ്ധതിയില്‍ മതേതരം സിലബസിന്റെ പ്രാധാന്യം ഉയര്‍ത്താന്‍ നടപടി സീകരിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ആവശ്യപ്പെട്ടു.
ജനുവരിയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ് എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരിച്ചറിവ്-2017 പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുല്‍ത്താന്‍ പെര്‍ള അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളങ്കോട് ക്ലാസ്സെടുത്തു. പി.വൈ. ആഷിഫ് ഉപ്പള, സിദീഖ് മഞ്ചേശ്വരം അനസ് എതിര്‍ത്തോട്, അബൂബക്കര്‍ പെരഡാല, സിദ്ദീഖ് വോളമുഗര്‍, ഹമീദ് അജിലടക്ക, അഷ്‌റഫ് മര്‍ത്യ, ആയിഷ എ.എ, ഹസ്സന്‍ കുടുവ, സിദ്ദീഖ് ഹാജി കണ്ടിഗെ, സവാദ് അങ്കടിമൊഗര്‍, റഹ്മാന്‍ പള്ളം, ഷമീല്‍ പെര്‍ള, ഹകീം സാറവ്, അഷ്‌റഫ് അമേക്കള, നൗഷാദ് പെര്‍ള മുഹമ്മദ് കുഞ്ഞി പരപ്പ കരിയ, മുഹമ്മദ് അലി പെര്‍ള, സൂഫി മൗലവി, അസിസ് സിംഫണി റസാഖ് മുലെ, സിദ്ദീഖ് മംഗല്‍പാടി, ആഷിഫ് കാന്‍ദാല്‍, ഷഫീഖ് ബജകൂടല്‍, ത്വയ്യിബ് മുശ്ഫിഖ് സലാം എന്നിവര്‍ സംബന്ധിച്ചു. റാസിഖ് സ്വാഗതവും തസ്‌വീന്‍ നന്ദിയും പറഞ്ഞു.Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍