updated on:2017-11-14 07:30 PM
58 മുഅല്ലിംകള്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ സമ്മാനിക്കും

www.utharadesam.com 2017-11-14 07:30 PM,
കാസര്‍കോട്: ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ അധ്യയന വര്‍ഷം 5, 7, 10, പ്ലസ്ടു ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ സംസ്ഥാന, ജില്ലാ, റെയ്ഞ്ച് തലങ്ങളില്‍ ഒന്നാം റാങ്കുകാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് അധ്യാപനത്തില്‍ മാതൃകയായി മാറിയ ജില്ലയിലെ 58 അധ്യാപകരെയും ജില്ലയിലെ ഒന്നാം റാങ്ക് കാരായ വിദ്യാര്‍ത്ഥികളെയും നൂറുല്‍ ഉലമ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 18ന് കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അധ്യാപക സെമിനാറില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കേയ തങ്ങള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. യോഗത്തില്‍ പ്രസിഡണ്ട് അഷ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. ജമാലുദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ, അബ്ദുല്‍ലത്തീഫ് മൗലവി കുമ്പള, അബ്ദുല്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍റഹ്മാന്‍ സഅദി തലേക്കുന്ന്, അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ വൊര്‍ക്കാടി, ഇബ്രാഹിം കുട്ടി സഅദി തൃക്കരിപ്പൂര്‍, ഉമര്‍ സഖാഫി മവ്വല്‍ സംബന്ധിച്ചു.Recent News
  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി