updated on:2017-11-14 07:30 PM
ഉദുമയിലെ രണ്ട് കോളനികളുടെ വികസനത്തിന് രണ്ട് കോടിയുടെ പദ്ധതി

www.utharadesam.com 2017-11-14 07:30 PM,
ഉദുമ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര കോളനി വികസനത്തിനായി ഉദുമ മണ്ഡലത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ രാമനടുക്കം-ചൂളന്‍ കല്ല് കോളനിയും ദേലമ്പാടി പഞ്ചായത്തിലെ വെള്ളരിക്കയ കോളനിയും ഉള്‍പ്പെടുത്തി ഓരോ കോടി രൂപ വീതം അനുവദിച്ചു.
ഉദുമ നിയോജക മണ്ഡലത്തില്‍ കര്‍ണ്ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് വനാതിര്‍ത്തി പങ്കിടുന്നതും ബന്തടുക്കയില്‍ നിന്ന് 6 കി.മീ. ദൂരത്തില്‍ ടൗണുമായി ബന്ധപ്പെടാന്‍ യാതൊരു സൗകര്യവുമില്ലാത്ത തോടിനോട് അപ്പുറവും ഇപ്പുറവുമായി 40 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണ് കുറ്റിക്കോല്‍ പഞ്ചായത്തിലെ രാമനടുക്കം-ചൂളന്‍കല്ല് കോളനി.
ദേലമ്പാടി പഞ്ചായത്തില്‍ നിബിഡ വനങ്ങളാല്‍ ചുറ്റപ്പെട്ട് പുറം ലോകവുമായി ബന്ധപ്പെടാന്‍ 10 കി.മീ ദൂരം സഞ്ചരിക്കേണ്ടതും മഴക്കാലത്ത് മറ്റ് പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുന്നതുമായ കോളനിയാണ് വെള്ളരിക്കയ കോളനി. മേല്‍ പദ്ധതിയില്‍ രണ്ട് കോളനികളുടെ പേര് നിര്‍ദ്ദേശിക്കാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. കോളനിവാസികളുടെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളരെ പിന്നോക്കം നില്‍ക്കുന്ന രണ്ട് കോളനികള്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ചത്. അനുവദിച്ച തുക 1 കോടി രൂപ കോളനിയില്‍ എപ്രകാരം ചിലവഴിക്കണം എന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് കോളനി നിവാസികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 21ന് രാവിലെ 10 മണിക്ക് വെള്ളരിക്കയ കോളനിയിലും ഉച്ചക്ക് 3 മണിക്ക് രാമനടുക്കം-ചൂളന്‍കല്ല് കോളനിയിലും ചേരും.
യോഗത്തില്‍ കോളനി നിവാസികളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ചെയ്യേണ്ട പ്രവര്‍ത്തികളുടെ മുന്‍ഗണന തയ്യാറാക്കി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.Recent News
  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം