updated on:2017-11-14 07:32 PM
സഹോദയ സ്‌കൂള്‍ കായികമേള; സാഞ്ചിയോ പടുപ്പ് ജേതാക്കള്‍

www.utharadesam.com 2017-11-14 07:32 PM,
വിദ്യാനഗര്‍: കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ അത്‌ലറ്റിക്‌സ് മീറ്റില്‍ സാഞ്ചിയോ പടുപ്പ് ജേതാക്കളായി. തന്‍ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂളിന്റെ ആതിഥേയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മീറ്റ് കാസര്‍കോട് എസ്.പി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തന്‍ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ പി.പി. ശമീര്‍ ഹാജി, കാസര്‍കോട് സഹോദയ ജനറല്‍ സെക്രട്ടറി ഫാ: ഷാജി ഉള്ളാട്ടില്‍, സി. ജ്യോതിസ് തുടങ്ങിയവര്‍ സംസാരിച്ചു. 245 പോയിന്റ് നേടിയാണ് സാഞ്ചിയോ പടുപ്പ് മേളയിലെ ചാമ്പ്യന്മാരായത്. 129 പോയിന്റുമായി സെന്റ് എലിസബത്ത് വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും 78 പോയിന്റ് നേടി ജെയ് മാതാ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം സഹോദയ പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഷാജി ഉള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. സി. ലിയ, ഖാദര്‍ അറഫ, അബ്ദുല്‍ ശുക്കൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.



Recent News
  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍