updated on:2017-11-14 07:33 PM
കൊയ്ത്ത് ഉത്സവം നടത്തി

www.utharadesam.com 2017-11-14 07:33 PM,
ഉദുമ: ഉദുമ ഹയര്‍സെക്കണ്ടറി എന്‍.എസ്.എസ് യൂണിറ്റിന്റെ കൊയ്ത്തുത്സവം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മൂന്നാം തവണയാണ് എന്‍.എസ്.എസ് കുട്ടികള്‍ മാങ്ങാട് കൃഷി ചെയ്യുന്നത്. മാങ്ങാട് പാടശേഖരത്ത് ഏക്കറുകണക്കിന് സ്ഥലമാണ് തരിശായി കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത റവന്യൂ മന്ത്രിക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുവാനുള്ള നിവേദനം നാട്ടുകാര്‍ കൊടുത്തിരുന്നു. വരും നാളിലെങ്കിലും അത് സാധ്യമായാല്‍ നാട്ടുകാര്‍ കൃഷി ചെയ്യാന്‍ മുന്നോട്ടു വരും എന്നാണ് പറയുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ബീവി അഷ്‌റഫ്, പുഷ്പവല്ലി മുന്‍ അംഗം ബി. ബാലകൃഷ്ണന്‍, സുകുമാരി, അഷ്‌റഫ് കെ.വി, സി.പി അഭിരാം എന്നിവര്‍ പ്രസംഗിച്ചു. പാരമ്പര്യ കര്‍ഷകനായ കൊട്ടന്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫീസര്‍ രൂപേഷ് സ്വാഗതവും ഡി. സുനിത നന്ദിയും പറഞ്ഞു.Recent News
  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി