updated on:2017-11-14 07:46 PM
പുതിയ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ പ്രളയം; ഉപഭോക്താക്കള്‍ നെട്ടോട്ടത്തില്‍

www.utharadesam.com 2017-11-14 07:46 PM,
കാസര്‍കോട്: പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിയപ്പോള്‍ അതില്‍ തെറ്റുകളുടെ പ്രളയമാണ്. രോഗിയായി കിടക്കപ്പായയില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന് കണ്ടപ്പോള്‍ കണ്ണ് തള്ളിയവരുണ്ട്.
നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന നിഹാല മന്‍സിലിലെ നബീസ എന്ന വീട്ടമ്മക്ക് പുതിയ റേഷന്‍ കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ ആ സ്ത്രീയൊന്ന് ഞെട്ടി. കാരണം അവര്‍ക്കും സര്‍ക്കാര്‍ ജോലിയാണത്രെ. (പുതിയ റേഷന്‍ കാര്‍ഡ് നമ്പര്‍-2468079723)
സുഖമില്ലാതെ നിത്യവരുമാനമൊന്നുമില്ലാതെ ജീവിക്കുന്ന നബീസക്ക് കട്ടിലില്‍ നിന്ന് എണീക്കണമെങ്കില്‍ ഒരാളുടെ സഹായം വേണ്ടി വരുന്നു. അവര്‍ക്കാണ് പുതിയ റേഷന്‍ കാര്‍ഡില്‍ സര്‍ക്കാര്‍ ജോലിയുണ്ടായത്. ഇതു പോലെ ഒരു പാട് പേര്‍ക്ക് പല വിധത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ട്.
അവരവര്‍ പൂരിപ്പിച്ച് കൊടുത്ത ഫോമുകള്‍ അല്ല സപ്ലൈ ഓഫീസിലെ കമ്പ്യൂട്ടറില്‍ ഉള്ളത്. അവര്‍ക്ക് തോന്നിയ പോലെ ചെയ്തുവെച്ചു. പരാതികളുമായി അവിടെ ചെന്നാല്‍ മതിയായ പ്രതികരണങ്ങളല്ല കിട്ടുന്നതെന്ന് കാര്‍ഡുടമകള്‍ പറയുന്നു.
ഇതുപോലെ മറ്റൊരു വീട്ടമ്മക്ക് നേരിടേണ്ടി വന്ന സംഭവം നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍സിലിലെ സുബൈദ (റേഷന്‍ കാര്‍ഡ് നമ്പര്‍ 2468121501 ഒരു തരി ഭൂമിയോ സ്വന്തമായി വീടോ ഇല്ലാത്തവര്‍ക്ക് പത്ത് സെന്റ് സ്ഥലവും ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടുമുണ്ടെന്ന് പറഞ്ഞ് അവരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഇവരുടെ ഭര്‍ത്താവ് അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. നാല് പെണ്‍മക്കളുള്ള ഇവരുടെ താമസം വാടക ക്വാര്‍ട്ടേഴ്‌സിലാണ്. എന്നിട്ടും ഇവരുടെ അവകാശങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ജില്ലാ കലക്ടര്‍ക്കും സപ്ലൈ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നബീസ എന്ന വീട്ടമ്മക്ക് പഴയ കാര്‍ഡില്‍ 2 രൂപക്ക് ഒരു കിലോ അരി കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 10 രൂപക്ക് ഒരു കിലോ അരിയാണ് കിട്ടുന്നത്. പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് ദുരിതങ്ങളുടെ പ്രളയത്തില്‍ മുങ്ങി മരിക്കാനുള്ള സര്‍ക്കാറിന്റെ പോംവഴിയാണിത്. പാവപ്പെട്ടവരെ വഴിയാധാരമാക്കി പണക്കാരന് ബി.പി.എല്‍ കാര്‍ഡുകള്‍ നല്‍കിയതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോന്നുന്നു.
ഏറ്റവും താഴെ തട്ടിലുള്ളവരെ ഉന്നതരാക്കി കൊണ്ടുള്ള സര്‍ക്കാറിന്റെ നയം അങ്ങേയറ്റം പരിതാപകരമാണ്. ഉന്നതന്മാര്‍ക്ക് താഴെത്തട്ടിലുള്ള റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്ത നയങ്ങള്‍ അപഹാസ്യമാണ്.
പുതിയ നിയമങ്ങള്‍ വന്നതോടെ പാവപ്പെട്ടവര്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സൗജന്യമായി അരിയും മറ്റും ലഭിക്കുന്നവര്‍ ഇനി മുതല്‍ ഒരു രൂപക്കും രണ്ടു രൂപക്കും ഒമ്പതു രൂപക്കും ഭക്ഷ്യസാധനങ്ങള്‍ കിട്ടുന്നവര്‍ ഒരു രൂപ കൂട്ടിക്കൊടുത്താല്‍ മതി. പുതിയ റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും പുതിയ നിയമങ്ങളും വന്നതോടെ ഉപഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്.Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍