updated on:2017-11-14 07:46 PM
അരിയില്‍ പുഴുവിന് പിന്നാലെ പോഷകാഹാര വിതരണത്തിലും കൃത്രിമമെന്ന് പരാതി

www.utharadesam.com 2017-11-14 07:46 PM,
ബദിയടുക്ക: അംഗന്‍വാടികളില്‍ വിതരണം ചെയ്യേണ്ട അരി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നലെ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാര വിതരണത്തിലും കൃത്രിമം നടക്കുന്നതായി പരാതി. ചെങ്കള ഐ.സി.ഡി. എസിന് കീഴില്‍ ബദിയടുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 58-ാം നമ്പര്‍ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷക ആഹാരത്തില്‍ വ്യാപകമായി കൃത്രിമം നടത്തുന്നതായാണ് പരാതി. പരിസരവാസികളും വെല്‍ഫെയര്‍ കമ്മിറ്റിയുമാണ് പരാതിയുമായി രംഗത്തുവന്നത്.
ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു കുട്ടിക്ക് 100 മില്ലി പാലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒരു മുട്ടയും ബുധന്‍, ശനി ദിവസങ്ങളില്‍ 100ഗ്രാം പഴവും നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ഇവിടെ പകുതി മുട്ടയും പാലും പഴവും പേരിന് മാത്രം നല്‍കുന്നതായാണ് ആക്ഷേപം. കരയുന്ന കുഞ്ഞുങ്ങളെ വെള്ളം നിറച്ച ടാങ്കില്‍ മുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. അതേ സമയം അംഗന്‍വാടിയില്‍ ഹാജരാവാത്ത കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തി പോഷക ആഹാരം നല്‍കിയെന്ന് വരുത്തി തീര്‍ത്ത് മാസാമാസംഅതിനുള്ള തുക തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്നും പരാതി ഉയര്‍ന്നു.
കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാര വിതരണത്തിലെ ക്രമക്കേടിനെതിരെ ജില്ലാ കലക്ടര്‍, സാമുഹ്യ ക്ഷേമ വകുപ്പ് ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസര്‍, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയും പരിസരവാസികളും രേഖാമൂലം പരാതി നല്‍കി.Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍