updated on:2017-11-14 07:48 PM
കൊപ്പല്‍-അംബികാ നഗര്‍ തീരദേശ സംരക്ഷണ സമിതി രൂപീകരിച്ചു

www.utharadesam.com 2017-11-14 07:48 PM,
ഉദുമ: കൊപ്പല്‍-അംബികാ നഗര്‍ വാര്‍ഡുകളിലെ തീരപ്രദേശത്ത് നിന്ന് അനധികൃത മണല്‍ കടത്ത്് തടയുന്നതിനായി നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
ഈ പ്രദേശങ്ങളില്‍ ദിവസേന ലോഡുകണക്കിന് പൂഴിയാണ് കടത്തുന്നത്. ഇതിന് പൊലീസിന്റെ ഒത്താശയുണ്ടെന്നും പരാതിയുണ്ട്. ഇതിനെതുടര്‍ന്ന് രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി പേരുടെ സ്ഥലവും ഫല വൃക്ഷാദികളും കടലെടുത്തു. തീരദേശത്തെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കുടിവെള്ള സ്രോതസുകളായ കിണറുകളില്‍ ഉപ്പുവെള്ളം കയറി ഉപയോഗ ശൂന്യമായി. അതിനാല്‍ അടിയന്തരമായി കടല്‍ ഭിത്തി ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. കൂടാതെ ഇവിടങ്ങളില്‍ പുറത്തുനിന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘങ്ങള്‍ വ്യാപകമാണ്.
തീരദേശ കമ്മിറ്റി രൂപീകരണ യോഗത്തില്‍ പഞ്ചായത്തംഗം കെ.വി അപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ്‌കുമാര്‍, സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി ടി. നാരായണന്‍, ലോക്കല്‍ കെ.ആര്‍ രമേഷ്‌കുമാര്‍, ടി.കെ അഹമ്മദ്ഷാഫി, കെ.വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം പ്രീനമധു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ.വി അപ്പു (ചെയര്‍.), കെ.ആര്‍ രമേഷ്‌കുമാര്‍ (കണ്‍.).Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍