updated on:2017-11-14 07:49 PM
'ദേശീയ സമ്പാദ്യ പദ്ധതി സ്വകാര്യ ബാങ്കുകള്‍ക്ക് കൈമാറിയ നടപടി ഉപേക്ഷിക്കണം'

www.utharadesam.com 2017-11-14 07:49 PM,
കാസര്‍കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവകരുടെ വേതന പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമലേഷ്ചന്ദ്ര റിപ്പോര്‍ട്ടിലെ അനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ദേശീയ സമ്പാദ്യ പദ്ധതി സ്വകാര്യ ബാങ്കുകള്‍ക്കും കൈമാറിയ നടപടി തപാല്‍ മേഖലയെ തകര്‍ക്കുമെന്നും നടപടി ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. ഹരി പ്രവര്‍ത്തന റിപ്പോര്‍ട്ടും സുനില്‍ ലാല്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. വി. രാജേന്ദ്രന്‍, എം.കുമാരന്‍ നമ്പ്യാര്‍ സംസാരിച്ചു.
വി. രാധാകൃഷ്ണന്‍ (പ്രസി.),കെ. ഹരി (സെക്ര.), സുനില്‍ ലാല്‍ (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
യാത്രയയപ്പ് സമ്മേളനം കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.
സി.കെ. അശോക് കുമാര്‍, എ. പവിത്രന്‍, പി.വി. രാജേന്ദ്രന്‍, വി.ആര്‍. ജയരാജന്‍, പി. ശിവദാസന്‍, പി.വി. നാരായണന്‍ സംസാരിച്ചു.
ദീര്‍ഘകാലം തപാല്‍ വകുപ്പിലെ സേവനത്തിന് ശേഷം വിരമിച്ച എന്‍.എഫ്.പി.ഇ. നേതാവ് എം.സി. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. വിരമിച്ച ജീവനക്കാര്‍ക്ക് ജനറല്‍ സെക്രട്ടറി ഉപഹാരം നല്‍കി.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി