updated on:2017-12-06 07:15 PM
ഹോട്ടലിന് പുറത്ത് അനുമതിയില്ലാതെ ഗാനമേള; ഉടമയെ കസ്റ്റഡിയിലെടുത്തു

www.utharadesam.com 2017-12-06 07:15 PM,
കുമ്പള: ഹോട്ടലിന് പുറത്ത് പൊലീസ് അനുമതിയില്ലാതെ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗാനമേള നടത്തിയതിന് ഹോട്ടല്‍ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പളയിലെ ഒരു ഹോട്ടലിന് മുന്നില്‍ ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഗോവയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി 9 മണിയോടെ ഹോട്ടലിന് പുറത്ത് ഗാനമേള നടത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട പലരും പ്രതിഷേധവുമായി രംഗത്ത് വന്നു. അതിനിടെയാണ് ഹോട്ടലുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗാനമേള നിര്‍ത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു. ഇന്നലെ രാത്രി പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. അതിനിടെയാണ് അനുമതിയില്ലാതെ ദേശീയ പാതയോരത്തെ ഹോട്ടലിന് മുന്നില്‍ ഗാനമേള നടത്തിയത്.



Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍