updated on:2017-12-06 07:44 PM
സി.പി.എം കുമ്പള ഏരിയാ സമ്മേളനം; അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി

www.utharadesam.com 2017-12-06 07:44 PM,
ബദിയടുക്ക: ബദിയടുക്കയില്‍ ഡിസംബര്‍ 13,14ന് നടക്കുന്ന സി.പി.എം കുമ്പള ഏരിയാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി. ഡി.വൈ.എഫ്.ഐ. നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തല്‍പണാജെയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും പെരഡാല യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോളുക്കട്ടയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും പുത്തിഗെ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീതാംഗോളിയില്‍ ലഹരി വിരുദ്ധ സദസും നടത്തി. 8ന് വൈകിട്ട് നാലിന് ബദിയടുക്കയില്‍ ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ ഗാന്ധി മുതല്‍ ഗൗരി വരെ പ്രമുഖ പ്രഭാഷകന്‍ കെ.പി. രമണന്‍ മാസ്റ്റര്‍ പ്രസംഗിക്കും. 9ന് ഡി.വൈ.എഫ്.ഐ. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയ്യക്കണ്ടത്ത് വടംവലി മത്സരം നടക്കും. ഏരിയാ സമ്മേളനം സംഘാടക സമിതി ചെയര്‍മാര്‍ നിസാര്‍ മാളിക ഉദ്ഘാടനം ചെയ്യും. നീര്‍ച്ചാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് വൈകിട്ട് നാലിന് ബേളയില്‍ ജനകീയ കൂട്ടായ്മ നടത്തും. ജില്ലാ നേതാക്കള്‍ പങ്കെടുക്കും. 10ന് രാവിലെ പത്ത് മണിക്ക് ചെടേക്കാല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൈയ്യെഴുത്ത് മത്സരം നടക്കും. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ബദിയടുക്ക ടൗണ്‍ ബ്രാഞ്ച് സംഘടിപ്പിക്കുന്ന കാരംസ് മത്സരം പി.കെ.എസ്. ജില്ലാ കമ്മിറ്റിയംഗം സി.എച്ച് ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം ബദിയടുക്കയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്യും.
12ന് കൊടിമര ജാഥകള്‍ പ്രയാണമാരംഭിക്കും. പൊതു സമ്മേളന നഗരിയിലുയര്‍ത്താനുള്ള കൊടിമരം അനന്തന്‍ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
ഡി. സുബ്ബണ ആള്‍വയാണ് ജാഥ ക്യാപ്റ്റന്‍. പതാക ജാഥ ഭാസ്‌കര കുമ്പള രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.
സി.എ. സുബൈറാണ് ജാഥാ ക്യാപ്റ്റന്‍. പ്രതിനിധി സമ്മേളന നഗരിയിലുയര്‍ത്താനുള്ള കൊടിമരം കെ.പി. മദന മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ സിജി മാത്യൂ ഉദ്ഘാടനം ചെയ്യും. എം. ശങ്കര്‍ റൈ മാസ്റ്ററാണ് ജാഥ ക്യാപ്റ്റന്‍. പതാക ജാഥ പി. മുരളീധരന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പി. രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റന്‍ പി. ഇബ്രാഹിം, ബി.കെ മാസ്റ്റര്‍, ഡി. കുമാരന്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ ജാഥകള്‍ കെ.ആര്‍ ജയാനന്ദ ഉദ്ഘാടനം ചെയ്യും. ശിവപ്പ റൈയാണ് ജാഥ ലീഡര്‍.Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍