updated on:2017-12-06 07:48 PM
വൈദ്യുതി മന്ത്രിയുടെ വിലാപം അര്‍ത്ഥശൂന്യം-അഡ്വ.കെ.ശ്രീകാന്ത്

www.utharadesam.com 2017-12-06 07:48 PM,
കാസര്‍കോട്: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 1000 ഏക്കര്‍ തരൂ എന്ന് പറഞ്ഞ് വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിലാപം വെറും അര്‍ത്ഥശൂന്യമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഭൂമി ഉണ്ടായിട്ടും മടിക്കൈ, കിനാനൂര്‍ പഞ്ചായത്തുകളില്‍ സോളാര്‍ പദ്ധതി അട്ടമറിച്ചത് സി.പി.എം ആണ്. ഇത് മൂലം കേന്ദ്രസര്‍ക്കാര്‍ സഹായമായി ലഭിച്ച 900 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയത്. നീക്കിവെച്ച സ്ഥലത്ത് പോലും പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് ഭരണ പരാജയമാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഇനിയും ഭൂമി വേണമെന്ന് പറഞ്ഞ് വിലപിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്തതയുണ്ടെങ്കില്‍ പദ്ധതികള്‍ നടപ്പാക്കി കാണിക്കാനുള്ള ആര്‍ജവം കാണിക്കാന്‍ എം. എം. മണി തയ്യാറാവണം. കാസര്‍കോട് ജില്ല പാഴാക്കി കളയുന്ന പദ്ധതികളുടെ കേന്ദ്രമാക്കി മാറ്റി കൊണ്ടിരിക്കുകയാണ് ഇടത് സര്‍ക്കാര്‍. ജനങ്ങള്‍ ഭരണം എല്‍പിച്ചത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണെന്നും വിലപിക്കാന്‍ വേണ്ടിയല്ലെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി