updated on:2017-12-06 07:56 PM
'മൊഗ്രാല്‍ മാപ്പിള കലാ പഠനകേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം'

www.utharadesam.com 2017-12-06 07:56 PM,
കാസര്‍കോട്: മാപ്പിളകലാ പഠനത്തിന് സര്‍ക്കാര്‍ ആരംഭിച്ച മൊഗ്രാല്‍ മാപ്പിളകലാ പഠനകേന്ദ്രത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സാംസ്‌കാരിക വകുപ്പ് ഇടപെടണമെന്ന് കേരള മാപ്പിളകലാ അക്കാദമി ജില്ലാ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വൈദ്യര്‍ അക്കാദമിക്ക് കീഴില്‍ ആരംഭിച്ച സ്ഥാപനം പൂട്ടി കിടക്കുകയാണ്. മാപ്പിളകലാ പരിശീലനങ്ങളും ഗവേഷണ പുസ്തകങ്ങളും രചനങ്ങളും ലഭ്യമാക്കി മാപ്പിളകലാ പ്രോത്സാഹനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. എം.എ നജീബ് സ്വാഗതം പറഞ്ഞു. ഹാസ്യ കലാകാരന്‍ അബി, ഗായകന്‍ അഷ്‌റഫ് നായന്മാര്‍മൂല എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഷരീഫ് കാപ്പില്‍, സി.എ അഹമ്മദ് കബീര്‍, റഊഫ് ബായിക്കര, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, മുഹമ്മദലി സിനാന്‍, സിദ്ധീഖ് എരിയാല്‍, ഇര്‍ഷാദ് ഹുദവി ബെദിര, മൗവ്വല്‍ മുഹമ്മദ്, പി.സി സാബിത്ത് നെല്ലിക്കട്ട, രിഫായി ചര്‍ളടുക്ക, മിഷാല്‍ റഹ്മാന്‍, റഊഫ് നെല്ലിക്കുന്ന്, നൗമാന്‍ ഡി. ഇബ്രാഹിം, റമീസ് തളങ്കര, എ.പി ശംസുദ്ദീന്‍, സംജദ്, അമീര്‍ പച്ചക്കാട്, മനോജ്, താജുദ്ദീന്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: മുഹമ്മദലി (പ്രസി.), എം.എ നജീബ്, ഇസ്മയില്‍ തളങ്കര, ഷരീഫ് കാപ്പില്‍, എ.പി ഷംസുദ്ദീന്‍ (വൈ. പ്രസി.), റഊഫ് ബായിക്കര (ജന. സെക്ര.), അബ്ദുല്ല പടന്ന, മുര്‍ഷിദ് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ വില്‍ റോഡി, സിദ്ദീഖ് എരിയാല്‍ (സെക്ര.), സി.എ അഹമ്മദ് കബീര്‍ (ട്രഷ.).Recent News
  ജില്ലയ്ക്ക് അഭിമാനമായി ജോബിന്റെയും ശ്രുതിയുടേയും റാങ്ക് നേട്ടം

  കലക്ടറേറ്റ് വളപ്പില്‍ കാടുകയറുന്നു; ചുറ്റും കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകള്‍

  ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ പ്രസിഡണ്ട്

  കുറ്റിക്കോലില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി

  സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു

  അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരാഹാര സമരം

  സ്‌കൂളുകളില്‍ ആവശ്യത്തിന് സൗകര്യമില്ല; പ്ലസ്‌വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു

  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി