updated on:2017-12-06 02:02 PM
പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിട നിര്‍മ്മാണം അവതാളത്തില്‍; മുസ്ലിം ലീഗ് സമരത്തിന്

www.utharadesam.com 2017-12-06 02:02 PM,
കാസര്‍കോട്: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചും ശൂന്യതയില്‍ തറക്കല്ലിട്ട് രണ്ടു കോടി രൂപ പാഴാക്കാനുള്ള ഇടതു മന്ത്രിയുടെയും എം.എല്‍.എ.യുടെയും നിരുത്തരവാദപരമായ സമീപനത്തിനെതിരെയും പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ആദ്യ ഘട്ടമായി നാളെ രാവിലെ പത്ത് മണിക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച 1.87 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് ഒക്ടോബര്‍ പതിമൂന്നിന് മന്ത്രി മേഴ്‌സി കുട്ടി അമ്മയാണ് തറക്കല്ലിട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മന്ത്രി തറക്കല്ലിട്ടത് കടുത്ത നിയമ വിരുദ്ധവും നിരുത്തരവാദ പരവുമാണ്. തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നിവേദനം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ അധീനതയില്‍ വരാത്ത പക്ഷം റീ സര്‍വ്വേ നമ്പര്‍ 251/ 2ല്‍പ്പെട്ട സ്ഥലത്ത് തറക്കല്ലിടില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മന്ത്രി തറക്കല്ലിട്ടത്. ബി.ആര്‍.ഡി.സി വക അക്വയര്‍ ചെയ്ത് ആരോഗ്യ വകുപ്പിന് കൈമാറിയ രേഖ ഹാജരാക്കാതെ ഈ സ്ഥലത്ത് എങ്ങനെയാണ് ആസ്പത്രി കെട്ടിടം പണിയുകയെന്ന് തറക്കല്ലിടല്‍ ദിവസം യു.ഡി.എഫ് നേതാക്കള്‍ ചോദിച്ചിരുന്നു. അക്വയര്‍ ചെയ്ത ഭൂമി കൈമാറിയ രേഖ ലഭ്യമായിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രിയും എം.എല്‍.എയും സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുകയാണെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹനീഫ് കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ട്രഷറര്‍ കെ.എം അബ്ദുല്‍ റഹിമാന്‍, പഞ്ചായത്ത് മെമ്പര്‍ പി.കെ. അബ്ദുല്ല സംബന്ധിച്ചു.Recent News
  യു.ഡി.എഫ്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 13ന്

  ഖലീല്‍ സഹായ പദ്ധതി: ദേശീയവേദി ഫണ്ട് ഉദ്ഘാടനം ചെയ്തു

  ജദീദ് റോഡ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: സ്ട്രീറ്റ് വാരിയേഴ്‌സ് ജേതാക്കള്‍

  'മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാക്കേജ് അപര്യാപ്തം'

  മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  പി.ഡി.പി. പ്രവര്‍ത്തകര്‍ ട്രംപിന്റെ കോലം കത്തിച്ചു

  'മാതാപിതാക്കളെ സ്‌നേഹിക്കുന്ന സമൂഹം ഉണ്ടാകണം'

  ബദിയടുക്കയില്‍ സെമിനാര്‍ നടത്തി

  പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതില്‍ പ്രതിഷേധിച്ചു

  'ജനപക്ഷ സിവില്‍ സര്‍വ്വീസിന് പിന്തുണ നല്‍കണം'

  കാസര്‍കോട് സഹകരണ വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം -ജില്ലാ കലക്ടര്‍

  മുള്ളേരിയ ഗവ. ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്വര്‍ണ്ണ മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

  'പ്രവാചകാധ്യാപനങ്ങള്‍ മാനവികമൂല്യങ്ങളെ ഉദ്‌ഘോഷിക്കുന്നു'

  മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു