updated on:2017-12-06 08:03 PM
സി.പി.എം ഉദുമ ഏരിയാ സമ്മേളനം തുടങ്ങി

www.utharadesam.com 2017-12-06 08:03 PM,
മേല്‍പറമ്പ്: സി.പി.എം ഉദുമ ഏരിയാസമ്മേളനത്തിന് പതാക ഉയര്‍ന്നു. പൊതുസമ്മേളന വേദിയായ മേല്‍പറമ്പ് ഇമ്പിച്ചിബാവ നഗറില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. കെ.വി കുഞ്ഞിരാമന്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി. നാരായണന്‍ സ്വാഗതം പറഞ്ഞു.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ചെര്‍ക്കപ്പാറയിലെ എം. കുഞ്ഞിരാമന്‍ സ്മൃതിമണ്ഡപത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എം. കുമാരന്‍ ഏറ്റുവാങ്ങി. രാഘവന്‍ വെളുത്തോളി അധ്യക്ഷത വഹിച്ചു. ടി. അശോക്കുമാര്‍ സ്വാഗതം പറഞ്ഞു. കൊടിമര ജാഥ മുല്ലച്ചേരി മൊട്ടമ്മല്‍ എം. കുഞ്ഞമ്പുനായര്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാസെക്രട്ടേറിയറ്റ് അംഗം കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ മധു മുദിയക്കാല്‍ ഏറ്റുവാങ്ങി. പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി. സുധാകരന്‍ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ബാരയിലെ കെ.ടി അച്യുതന്‍ സ്മൃതിമണ്ഡപത്തില്‍ ഏരിയാസെക്രട്ടറി ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എം. ഗൗരി ഏറ്റുവാങ്ങി. ഷരീഫ് ബാര അധ്യക്ഷതവഹിച്ചു. കെ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു. കൊടിമര ജാഥ പെരുമ്പളയിലെ എസ്.വി സുകുമാരന്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാകമ്മിറ്റി അംഗം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എ. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇ. മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു.
മാങ്ങാട് എം.ബി ബാലകൃഷ്ണന്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖാ ജാഥ കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എം.കെ വിജയന്‍ ഏറ്റുവാങ്ങി. കെ.എം സുധാകരന്‍ അധ്യക്ഷതവഹിച്ചു. കെ. നാരായണന്‍ സ്വാഗതം പറഞ്ഞു. കീക്കാനം ടി. മനോജ് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖാ ജാഥ പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ കെ. സന്തോഷ്‌കുമാര്‍ ഏറ്റുവാങ്ങി. ബാലന്‍ കുതിരക്കോട് അധ്യക്ഷത വഹിച്ചു. എം. ഗിരീഷ് സ്വാഗതം പറഞ്ഞു.
നാളെ വൈകിട്ട് നാലിന് കളനാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. തുടര്‍ന്ന് മേല്‍പറമ്പില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.



Recent News
  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി