updated on:2017-12-06 08:03 PM
വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

www.utharadesam.com 2017-12-06 08:03 PM,
പൈവളിഗെ: ചേവാര്‍ എസ്. എസ്.എ.യു.പി സ്‌കൂളില്‍ നിന്ന് സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ ആദരിച്ചു. ജില്ലാ സംസ്‌കൃതോത്സവത്തില്‍ ചേവാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. ദസറ ആഘോഷത്തോടനുബന്ധിച്ച് പൈവെളിഗെയില്‍ നടന്ന മത്സരങ്ങളിലും ചേവാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു വിജയികള്‍. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ശ്യാംഭട്ട് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രയും നടന്നു. അധ്യാപകരായ വിനോദ, പ്രമീള, വിജയന്‍, രാജേശ്വരി, സരസ്വതി, പ്രസാദറായി, പുഷ്പലത, രവി കുമാര്‍, ഹാരിസ്, രതീഷ് നേതൃത്വം നല്‍കി.



Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍