updated on:2017-12-07 08:42 PM
മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി മഖാം ഉറൂസ് 14 മുതല്‍

www.utharadesam.com 2017-12-07 08:42 PM,
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി മഖാം ഉറൂസ് 14 മുതല്‍ 24 വരെ നടക്കും. 14ന് രാവിലെ 10ന് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. രാത്രി 9ന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ നാസര്‍ ലത്തീഫി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ അന്‍വര്‍ അലി ഹുദവി, മുഹമ്മദ് അഷ്‌റഫ് ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, ഉസ്മാന്‍ സഅദി കൊട്ടോടി, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, നൗഫല്‍ സഖാഫി കളസ, സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ തങ്ങള്‍ കുന്നുങ്കൈ, ഉമര്‍ ഹുദവി മലപ്പുറം, എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, മന്‍സൂര്‍ അലി ഫൈസി കാളമ്പാടി, സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ഇസ്മയില്‍ സഖാഫി തോട്ടുമുക്കം, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, കെ.കെ അബ്ദുല്‍ ലത്തീഫ് ഫൈസി പുന്നൂര്‍ പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും. 23ന് രാത്രി 9ന് സമാപന സമ്മേളനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രൂസി മലപ്പുറം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. 24ന് പുലര്‍ച്ചെ 5ന് മൗലീദ് പാരായണവും രാവിലെ 10മുതല്‍ അന്നദാന വിതരണവും ഉണ്ടാവും. ഉറൂസ് കമ്മിറ്റി യോഗത്തില്‍ കെ.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.എ ഹമീദ് പറപ്പാടി സ്വാഗതം പറഞ്ഞു. എസ്.പി സലാഹുദ്ദീന്‍, കെ.ബി ഇബ്രാഹിം ഹാജി കുന്നില്‍, ഡി.എം മൊയ്തു പറപ്പാടി, അഹമ്മദ് ദേശാംകുളം, അഹമ്മദ് ബള്ളൂര്‍, അബ്ദുല്‍ഖാദര്‍ ബള്ളൂര്‍, മൊയ്തു കൊടിയമ്മ, മുഹമ്മദ്കുഞ്ഞി മജല്‍ സംബന്ധിച്ചു.Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍