updated on:2017-12-07 08:43 PM
'ആര്‍.എസ്.എസ് അജണ്ട രാജ്യത്തെ സര്‍വ നാശത്തിലേക്ക് നയിക്കുന്നു '

www.utharadesam.com 2017-12-07 08:43 PM,
കളനാട്:ബി.ജെ.പിയുടെ മറവില്‍ ഭരണം നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് സ്തംഭങ്ങളിലും ആര്‍.എസ്.എസ് പിടിമുറുക്കി. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കടുത്ത ഭീഷണി നേരിടുകയാണ്. കളനാട് എ.കെ.ജി നഗറിലെ എസ്.വി സുകുമാരന്‍, കെ. ഗോപാലന്‍ നഗറില്‍ സി.പി.എം ഉദുമ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ കമ്മിറ്റി അംഗം എ. നാരായണന്‍ നായര്‍ പതാക ഉയര്‍ത്തി. എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. കുന്നൂച്ചി കുഞ്ഞിരാമന്‍ രക്തസാക്ഷി പ്രമേയവും പി. മണിമോഹന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജനാര്‍ദ്ദനന്‍, സി.എച്ച് കുഞ്ഞമ്പു, കെ.വി കുഞ്ഞിരാമന്‍, ടി.വി ഗോവിന്ദന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, കെ. ബാലകൃഷ്ണന്‍, പി. അപ്പുക്കുട്ടന്‍, വി.വി രമേശന്‍, എം. ലക്ഷ്മി പ്രസംഗിച്ചു. ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു.
ഇന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളെയും ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. വൈകിട്ട് മൂന്നിന് കളനാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും തുടങ്ങും. മേല്‍പ്പറമ്പ് ഇമ്പച്ചി ബാവ നഗറില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിരാമന്‍, എം. വി ബാലകൃഷ്ണന്‍ സംസാരിക്കും.Recent News
  മുസ്‌ലിം ലീഗ് സമ്മേളനം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

  സാമൂഹിക മുേന്നറ്റത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

  ഫോര്‍ട്ട് റോഡില്‍ മുസ്‌ലിം ലീഗ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

  സവാക്ക്; ഉപഹാരം നല്‍കി

  മാതൃഭാഷയിലാകണം നമ്മുടെ വൈജ്ഞാനിക ഭരണവ്യവഹാരങ്ങള്‍ -പി.വി.കെ. പനയാല്‍

  ഉറൂസ് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നു -ത്വാഖ അഹമ്മദ് മുസ്ലിയാര്‍

  അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 8-ാം ആണ്ട് നേര്‍ച്ച

  എരിയാലിന് കലകളുടെ പെരുന്നാളൊരുക്കി ഇ.വൈ.സി.സി ആര്‍ട്ട് ഫെസ്റ്റ്

  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍