updated on:2018-01-11 04:30 PM
ബാവിക്കര സ്ഥിരം തടയണ യാഥാര്‍ത്ഥ്യമാക്കണം-ഫ്രാക്

www.utharadesam.com 2018-01-11 04:30 PM,
കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ബാവിക്കര സ്ഥിരം തടയണ നിര്‍മ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള കരാര്‍ ജോലികള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നീണ്ടുപോകാതെ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് (ഫ്രാക്) വാര്‍ഷിക ജനറല്‍ ബോഡി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതോടൊപ്പം തുല്യപ്രാധാന്യത്തോടെ ശുദ്ധജല ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി നദീസംരക്ഷണ പ്രവര്‍ത്തനങ്ങളും ചെറുകിട തടയണ നിര്‍മ്മാണവും ഇതര സംസ്ഥാനങ്ങളെ മാതൃകയാക്കി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയോട് ദക്ഷിണ റെയില്‍വേ അനുവര്‍ത്തിച്ചുവരുന്ന അവഗണന അവസാനിപ്പിച്ച് പുതുതായി ആരംഭിക്കുന്ന ശതാബ്ദി എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടുക, നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെയും ആസ്പത്രി ബ്ലോക്കിന്റെയും നിര്‍മ്മാണ ജോലികള്‍ ത്വരിതപ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയും മറ്റ് ആനുകൂല്യങ്ങളും നടപ്പിലാക്കുന്ന കാര്യത്തില്‍ തുടരുന്ന പരാതികള്‍ ഒഴിവാക്കി കാര്യക്ഷമമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, മൈത്രി ഭവനനിര്‍മ്മാണ പദ്ധതിയിലുള്ള കാലവിളംബം ഒഴിവാക്കി ഭവന നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. ഫ്രാക് പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശോകന്‍ കുണിയേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.കെ. ഹുസൈന്‍ കണക്കുകളും അവതരിപ്പിച്ചു. സണ്ണി ജോസഫ്, ജി.ബി. വത്സന്‍ എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ അവതരിപ്പിച്ചു.
കെ.വി. കുമാരന്‍, സുബിന്‍ ജോസ്, പി. ഇബ്രാഹിം, ബി.സി. കുമാരന്‍, പി. പ്രദീപ്, എ. സുബ്ബണ്ണറൈ സംസാരിച്ചു. അശോകന്‍ കുണിയേരി സ്വാഗതവും കെ.വി.കുമാരന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.കെ. രാധാകൃഷ്ണന്‍, സണ്ണിജോസഫ് (രക്ഷാധികാരികള്‍), ജി. ബി. വത്സന്‍ (പ്രസി.), കെ.മുകുന്ദന്‍, കെ.വി. കുമാരന്‍, ഷീലജെയിംസ് (വൈ.പ്രസി.), എം. പത്മാക്ഷന്‍ (ജന.സെക്ര.), എ. സുബ്ബണ്ണ റൈ, കെ. ദിനേശന്‍, ജമീല അഹമ്മദ്, ഹസൈനാര്‍ നുള്ളിപ്പാടി (സെക്രട്ടറിമാര്‍), എം.എ.ഹുസൈന്‍ (ട്രഷ.), രവീന്ദ്രന്‍ പിള്ള, ശശി (ഓഡിറ്റര്‍മാര്‍).Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി