updated on:2018-01-11 04:30 PM
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ക്ലബ്ബ് അവാര്‍ഡ് ഇ.വൈ.സി.സി ഏറ്റുവാങ്ങി

www.utharadesam.com 2018-01-11 04:30 PM,
കാസര്‍കോട്: 2016-17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബിനുള്ള നെഹ്‌റു യുവ കേന്ദ്രയുടെ അവാര്‍ഡ് ഇ.വൈ.സി.സി എരിയാല്‍ ഏറ്റുവാങ്ങി.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം ശതാബ്ദി ആഘോഷ പരിപാടിയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും ഇ.വൈ.സി.സി എരിയാല്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി.
കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പരിസ്ഥിതി സംരക്ഷണം, ദേശീയ-അന്തര്‍ ദേശീയ ദിനാചാരണങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് എ.ഡി.എം ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റി അവാര്‍ഡ് നിര്‍ണയിച്ചത്.
25000 രൂപയും സര്‍ട്ടിഫിക്കറ്റും മെമെന്റോയും അടങ്ങിയ അവാര്‍ഡാണ് കൈമാറിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, കേന്ദ്ര സര്‍വ്വകലാശാല റജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതവും എന്‍.വൈ.കെ അക്കൗണ്ട്‌സ് ഓഫീസര്‍ ഗ്രേസി അന്നാമ നന്ദിയും പറഞ്ഞു.Recent News
  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ

  ഐ.എന്‍.എല്‍. വജ്ര ജൂബിലി ആഘോഷം 23ന്

  ചെമ്മനാട് ജമാഅത്ത് കമ്മറ്റി: സി.ടി. വീണ്ടും പ്രസിഡണ്ട് ; കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ജന. സെക്ര.

  സ്‌കൂള്‍ ഉദ്ഘാടനം: തളങ്കര പടിഞ്ഞാറില്‍ കലാമേളയും ഗാനമേളയും ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍