updated on:2018-01-11 04:31 PM
കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണം സമാപിച്ചു

www.utharadesam.com 2018-01-11 04:31 PM,
മുട്ടത്തോടി: എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. ഹിദായത്ത് നഗര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടത്തോടി ഹിദായത്ത് നഗറില്‍ നടന്ന കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണ പരിപാടി സമാപിച്ചു. സമാപന സമ്മേളനം എസ്.വൈ.എസ്. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് എസ്.പി.എസ്. അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രോസി മാഹിന്‍ നഗര്‍ പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം രക്ഷാധികാരി സയ്യിദ് എം.എസ്.എ. പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ്. ശമീം തങ്ങള്‍ കുമ്പോല്‍ മജ്‌ലിസുന്നൂര്‍ സദസ്സിനും സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. ജഹ്ഫര്‍ പടഌഅനുസ്മരണ പ്രഭാഷണം നടത്തി.
രിഫാഈയ്യ മസ്ജിദ് ഇമാം മുസ്തഫ ഫൈസി തുപ്പക്കല്‍, എസ്.വൈ.എസ്. മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ. അബ്ദുല്ലക്കുഞ്ഞി ചാല, അബ്ദുല്ല മൗലവി പാണലം, ജനറല്‍ സെക്രട്ടറി എം.എ. ഖലീല്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി.എം. അബ്ദുല്‍ ഖാദര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എ.അഷ്‌റഫ്, ജനറല്‍ കണ്‍വീനര്‍ പി.എ. ജലീല്‍, നിസാമുദ്ദീന്‍ ഹിദായത്ത് നഗര്‍, പി.എം. അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, പി.എം. അബ്ദുല്‍ റഹിമാന്‍, എം.എം. ഹമീദ്, എസ്. മുഹമ്മദ്, എ.എം. യൂസഫ്, ബേര്‍ക്ക ഇസ്മായില്‍, അഷ്‌റഫ് ചേരങ്കൈ, എം.ഐ. അബ്ദുല്‍ ഗഫൂര്‍, എം.എസ്.അഫ്‌റഫ്, പി.എ. അബ്ദുല്‍ റസാഖ് പ്രസംഗിച്ചു. അഹമ്മദ് മുനാസില്‍ സ്വാഗതവും എസ്.എ. നൗഷാദ് നന്ദിയും പറഞ്ഞു.Recent News
  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ

  ഐ.എന്‍.എല്‍. വജ്ര ജൂബിലി ആഘോഷം 23ന്

  ചെമ്മനാട് ജമാഅത്ത് കമ്മറ്റി: സി.ടി. വീണ്ടും പ്രസിഡണ്ട് ; കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ജന. സെക്ര.

  സ്‌കൂള്‍ ഉദ്ഘാടനം: തളങ്കര പടിഞ്ഞാറില്‍ കലാമേളയും ഗാനമേളയും ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍